[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇന്ദ്രന്‍സിന്റെ ഹോമും മണിച്ചിത്രത്താഴും തമ്മിലുള്ള ബന്ധം; രഹസ്യം കണ്ടുപിടിച്ചു സോഷ്യൽ മീഡിയ..!

ഈ അടുത്തിടെ ഒടിടി റിലീസ് ആയി എത്തിയ മലയാള ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രമാണ് ഇന്ദ്രൻസ് നായകനായി എത്തിയ ഹോം എന്ന ചിത്രം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് റോജിൻ തോമസ് ആണ്. അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച ഫീല്‍ ഗുഡ് ചിത്രമെന്ന പേരും ഹോം നേടിക്കഴിഞ്ഞു. ഇന്ദ്രൻസ് നടത്തിയ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇന്ദ്രൻസിനൊപ്പം മഞ്ജു പിള്ളൈ, ശ്രീനാഥ് ഭാസി, നസ്ലിൻ, ജോണി ആന്റണി, വിജയ് ബാബു, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, ശ്രീകാന്ത് മുരളി, കെ പി എ സി ലളിത, കൈനകരി തങ്കരാജ് എന്നിവരും ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയെടുത്തു. ഇപ്പോഴിതാ ഈ ചിത്രവും മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴും തമ്മിലുള്ള ബന്ധം തപ്പി എടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ്. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഡോക്ടർ സണ്ണി ജോസഫ്. മണിച്ചിത്രത്താഴില്‍ തിലകന്റെ കഥാപാത്രം മോഹൻലാലിന്റെ സണ്ണി ജോസഫിനെ കുറിച്ച് പറയുമ്പോള്‍, ‘ആധുനിക മനശാസ്ത്രത്തിലെ ലോകപ്രശസ്തമായ രണ്ട് പ്രബന്ധങ്ങള്‍ ഈ നില്‍ക്കുന്ന രാവണന്റെയാ’ എന്ന ഡയലോഗാണ് പറയുന്നത്. ഇപ്പോൾ ഹോം എന്ന ചിത്രത്തിൽ സൈക്കോളജിസ്റ്റ് ആയി എത്തുന്ന വിജയ് ബാബു കഥാപാത്രത്തിന്റെ ക്ലിനിക്കിലെ മേശപ്പുറത്തു ഇരിക്കുന്ന പുസ്തകങ്ങൾക്ക് ആണ് പ്രേക്ഷകർ മണിച്ചിത്രത്താഴ് ബന്ധം കണ്ടു പിടിക്കുന്നത്. കാരണം ആ പുസ്തകങ്ങളുടെ പേര് ‘പ്രബന്ധം, ഡോ. സണ്ണി’ എന്നാണ്. മോഹൻലാലിൻറെ സണ്ണി എന്ന കഥാപാത്രം രചിച്ചു എന്ന് തിലകൻ കഥാപാത്രം പറയുന്ന ആ പ്രബന്ധങ്ങൾ ആണ് വിജയ് ബാബിബുവിന്റെ ഡോക്ടർ കഥാപാത്രത്തിന്റെ മുന്നിൽ ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിലെ സിനിമ പ്രേമികളുടെ കണ്ടെത്തൽ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.