മലയാള സിനിമയിലെ തിരക്കേറിയ താരങ്ങൾ ആണ് പൃഥ്വിരാജ് സുകുമാരനും ദുൽകർ സൽമാനും. കഴിഞ്ഞ രണ്ടു മാസമായി ലോക്ക് ഡൌൺ മൂലം വീട്ടിൽ ഇരിക്കുകയായിരുന്ന ഇരുവരും ഇപ്പോൾ തങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങുകയാണ്. വെള്ളിത്തിരക്കു പുറത്തു വലിയ സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്. പരസ്പരം ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് ഇരുവരും ഇടുന്ന കമന്റുകൾ വലിയ രീതിയിലാണ് ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ അതുപോലെ വീണ്ടും ഇരുവരുടേയും ഇൻസ്റ്റാഗ്രാം കമന്റുകൾ ഇപ്പോൾ വൈറൽ ആവുകയാണ്. വര്‍ക്കിലേക്ക് തിരിച്ചു പോകുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്കു പൃഥ്വിരാജ് നൽകിയ കമന്റും അതിനു ദുൽകർ നൽകിയ മറുപടിയും ആണ് തരംഗമായതു. രണ്ടു പേരുടെയും കമന്റുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
ദുൽകർ പങ്കു വെച്ച ഫോട്ടോയുടെ കോമ്പോസിഷൻ കണ്ട പൃഥ്വിരാജ് കുറിച്ചത്, “‘ഈ ചിത്രത്തിന്റെ കോംപോസിഷന്‍ ഞാന്‍ എന്റെ സിനിമയിലേക്ക് എടുക്കുകയാണ്. അതിന് പകരമായി അവിടെ വന്ന് കുറച്ചു കൂടി ബിരിയാണി കഴിച്ചോളാം”, എന്നാണ്. എന്നാൽ അതിനു മറുപടിയുമായി അപ്പോൾ തന്നെ ദുൽക്കറും എത്തി. ദുൽഖറിന്റെ മറുപടി ഇങ്ങനെ, “‘ഇത് ഒരുമാതിരി, ഹെഡ്‌സ് വന്നാല്‍ നീ ജയിക്കും ടെയ്ല്‍ വന്നാല്‍ ഞാന്‍ തോല്‍ക്കും എന്ന് പറയും പോലെ ആണല്ലോ’. ഏതായാലും ഇരുവരുടേയും വാക്കുകൾ ആരാധകരിൽ ഏറെ ചിരി പടർത്തി എന്നതാണ് സത്യം. തമിഴ്, മലയാളം, ഹിന്ദി, തെലുങ്കു ചിത്രങ്ങളിൽ സജീവമാണ് ഇപ്പോൾ ദുൽകർ സൽമാൻ. പൃഥ്വിരാജ് ആണെങ്കിൽ ഭ്രമം എന്ന ചിത്രം പൂർത്തിയാക്കിയിട്ടു ഇനി മോഹൻലാൽ നായകനായ ബ്രോ ഡാഡി സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.