മലയാളത്തിന്റെ കുഞ്ഞിക്കയായ ദുൽകർ സൽമാന്റെ മകളുടെ പേരാണ് മറിയം അമീറ സൽമാൻ. ദുല്കറിന്റേയും ഭാര്യ അമാൽ സൂഫിയയുടെയും ഈ കുഞ്ഞു മകൾ ഇന്നാണ് തന്റെ മൂന്നാം പിറന്നാൾ ആഘോഷിച്ചത്. മകൾക്കു ജന്മദിന ആശംസകൾ നൽകിക്കൊണ്ട് ദുൽകർ സൽമാനിട്ട സോഷ്യൽ മീഡിയ പോസ്റ്റും ചിത്രങ്ങളും ഏറെ വൈറലായിരുന്നു. ദുൽകർ സൽമാന്റെ ആശംസക്കൊപ്പം തന്നെ ശ്രദ്ധ നേടിയ ആശംസയാണ് പ്രശസ്ത നടിയും നടൻ ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം നൽകിയ ആശംസയും. “പിറന്നാൾ ആശംസകൾ മുമ്മു. നച്ചുമാമി നിന്നെ കാണാൻ കാത്തിരിക്കുന്നു”, എന്നാണ് കുഞ്ഞു മറിയത്തിന്റെ ചിത്രം പങ്കു വെച്ച് കൊണ്ട് നസ്രിയ പറഞ്ഞിരിക്കുന്നത്. മകളുടെ ചിത്രം പങ്കു വെച്ച് കൊണ്ട് ദുൽകർ സൽമാൻ കുറിച്ച വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ്.
ദുൽകർ സൽമാൻ കുഞ്ഞിന് ആശംസകളേകിയത് ഹൃദയ സപ്ര്ശിയായ വാക്കുകളിൽ. അദ്ദേഹം മകളോട് പറയുന്നത് നീ അതിവേഗം വളരുകയാണ് എന്നും ഇത്ര വേഗത്തിൽ വളരാതെ മേരി എന്നുമാണ്. സ്വന്തമായി കളികൾ സൃഷ്ടിക്കുന്ന, തങ്ങളോട് കഥകൾ പറയുന്ന, തനിയെ നടക്കുന്ന, ഓടുന്ന, ചാടാൻ പഠിച്ച ഒരു വലിയ കുട്ടിയാണ് നീയിപ്പോൾ എന്നും നീ വേഗത കുറയ്ക്കുക മേരി എന്നും ദുൽകർ പറയുന്നു. ഇനിയും നീ ഒരു കുഞ്ഞായിരിക്കുക എന്ന് മകളോട് പറയുന്ന ദുൽകർ, കുഞ്ഞിനെ തങ്ങൾ ആദ്യമായി കണ്ട ദിവസം പോലെ, കുഞ്ഞിന്റെ ആദ്യ കരച്ചിൽ കേട്ട ദിവസം പോല, ആദ്യമായി തങ്ങളുടെ മറിയം എന്ന മാലാഖയെ കണ്ട ദിവസം പോലെ മകളോട് കുഞ്ഞായി തന്നെയിരിക്കാൻ പറയുകയാണ്. മകളെ കുഞ്ഞായി കണ്ടു മതിയായിട്ടില്ല എന്നും നീ തങ്ങളുടെ കൊച്ചുകുഞ്ഞായി തന്നെയിരിക്കുക എന്നും ദുൽകർ മറിയത്തോടു പറയുന്നു. ലോകം ഒരു വലിയ കുട്ടിയായിരിക്കുന്നുവെന്ന് നിന്നോട് പറയുമ്പോഴും, നീ വളരാൻ തിരക്കുകൂട്ടരുത് എന്നും പറഞ്ഞാണ് ദുൽകർ നിർത്തുന്നത്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.