[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അമിതാഭ് ബച്ചനൊപ്പം ദുൽകർ സൽമാൻ; സന്തോഷം പങ്കുവെച്ചു നടൻ

സോയ ഫാക്ടർ, കാർവാൻ എന്നീ രണ്ടു ഹിന്ദി ചിത്രങ്ങളിലൂടെ ബോളിവുഡിൽ ഒരു അഭിനേതാവ് എന്ന നിലയിൽ കാലുറപ്പിക്കുകയാണ് മലയാളത്തിന്റെ യുവ താരമായ ദുൽകർ സൽമാൻ. വർഷങ്ങൾക്കു മുൻപ് മണി രത്‌നം ഒരുക്കിയ ഓക്കേ കണ്മണി എന്ന തമിഴ് ചിത്രത്തിലെ പ്രകടനമാണ് ദുൽകർ സൽമാന് കേരളത്തിന് പുറത്തു വലിയ ശ്രദ്ധ നേടി കൊടുത്തതു. പിന്നീട് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന തെലുങ്കു സിനിമയിലെ ജമിനി ഗണേശൻ ആയുള്ള പ്രകടനവും ദുൽകർ എന്ന നടന് കൂടുതൽ രാജ്യ വ്യാപകമായ ശ്രദ്ധ കൊടുത്തു. ഇപ്പോഴിതാ ബോളിവുഡ് സർക്കിളിൽ ഏവരുടെയും പ്രിയ സുഹൃത്ത് ആയി കഴിഞ്ഞു മലയാളത്തിന്റെ ഈ യുവ താരം. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ എന്നിവർ കഴിഞ്ഞാൽ ബോളിവുഡ് ശ്രദ്ധിക്കുന്ന മലയാള താരമായി വളർന്നു കഴിഞ്ഞു ആരാധകരുടെ സ്വന്തം കുഞ്ഞിക്ക എന്ന് തന്നെ പറയാം.

ഇപ്പോൾ ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനൊപ്പം ഉള്ള തന്റെ ചിത്രം കൂടി ദുൽകർ പങ്കു വെച്ചതോടെ ആരാധകർ ആവേശത്തിലാണ്. കഴിഞ്ഞ ദിവസം ബോളിവുഡിൽ നടന്ന ഒരു ദീപാവലി സ്പെഷ്യൽ പാർട്ടിയിൽ ആണ് ദുൽക്കറും ഭാര്യ അമാലും ക്ഷണിക്കപ്പെട്ടതു. അവിടെ അമിതാബ് ബച്ചനും സകുടുംബം പങ്കെടുത്തിരുന്നു. ആ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ദുൽകർ പങ്കു വെച്ചത്. കരൺ ജോഹർ, രാജ് കുമാർ റാവു, പൂജ ഹെഗ്‌ഡെ , അഭിഷേക് ബച്ചൻ , ഐശ്വര്യ റായ് തുടങ്ങി ഒട്ടേറെ ബോളിവുഡ് താരങ്ങൾ പങ്കെടുത്ത പാർട്ടി ആയിരുന്നു അത്.

ഏതായാലും ഓൾ ടൈം ഗ്രേറ്റ് സൂപ്പർ സ്റ്റാർ ആയ അമിതാബ് ബച്ചനും കുടുംബത്തിനും ഒപ്പം കുറച്ചു സമയം ചിലവഴിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു എന്നാണ് ദുൽകർ പറയുന്നത്. ഇനി ബച്ചനൊപ്പം ദുൽഖറിനെ സ്‌ക്രീനിൽ കൂടി കാണാൻ കഴിയുമോ എന്ന ആകാംഷയിലും പ്രതീക്ഷയിലും ആണ് ആരാധകർ. മലയാളത്തിൽ നാലോളം ചിത്രങ്ങൾ ആണ് ദുൽകർ കമ്മിറ്റ് ചെയ്തിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, അനൂപ് സത്യൻ ചിത്രം, ജോയ് മാത്യു ചിത്രം എന്നിവയാണ് അതിൽ മൂന്നെണ്ണം. ഇത് കൂടാതെ ഒരു റോഷൻ ആൻഡ്രൂസ് ചിത്രവും  ബ്രിന്ദ മാസ്റ്റർ സംവിധായിക ആവുന്ന ചിത്രവും ദുൽകർ നായകനായി ഒരുങ്ങും എന്നും റിപ്പോർട്ടുകൾ ഉണ്ട്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

4 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.