സോയ ഫാക്ടർ, കാർവാൻ എന്നീ രണ്ടു ഹിന്ദി ചിത്രങ്ങളിലൂടെ ബോളിവുഡിൽ ഒരു അഭിനേതാവ് എന്ന നിലയിൽ കാലുറപ്പിക്കുകയാണ് മലയാളത്തിന്റെ യുവ താരമായ ദുൽകർ സൽമാൻ. വർഷങ്ങൾക്കു മുൻപ് മണി രത്‌നം ഒരുക്കിയ ഓക്കേ കണ്മണി എന്ന തമിഴ് ചിത്രത്തിലെ പ്രകടനമാണ് ദുൽകർ സൽമാന് കേരളത്തിന് പുറത്തു വലിയ ശ്രദ്ധ നേടി കൊടുത്തതു. പിന്നീട് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന തെലുങ്കു സിനിമയിലെ ജമിനി ഗണേശൻ ആയുള്ള പ്രകടനവും ദുൽകർ എന്ന നടന് കൂടുതൽ രാജ്യ വ്യാപകമായ ശ്രദ്ധ കൊടുത്തു. ഇപ്പോഴിതാ ബോളിവുഡ് സർക്കിളിൽ ഏവരുടെയും പ്രിയ സുഹൃത്ത് ആയി കഴിഞ്ഞു മലയാളത്തിന്റെ ഈ യുവ താരം. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ എന്നിവർ കഴിഞ്ഞാൽ ബോളിവുഡ് ശ്രദ്ധിക്കുന്ന മലയാള താരമായി വളർന്നു കഴിഞ്ഞു ആരാധകരുടെ സ്വന്തം കുഞ്ഞിക്ക എന്ന് തന്നെ പറയാം.
ഇപ്പോൾ ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനൊപ്പം ഉള്ള തന്റെ ചിത്രം കൂടി ദുൽകർ പങ്കു വെച്ചതോടെ ആരാധകർ ആവേശത്തിലാണ്. കഴിഞ്ഞ ദിവസം ബോളിവുഡിൽ നടന്ന ഒരു ദീപാവലി സ്പെഷ്യൽ പാർട്ടിയിൽ ആണ് ദുൽക്കറും ഭാര്യ അമാലും ക്ഷണിക്കപ്പെട്ടതു. അവിടെ അമിതാബ് ബച്ചനും സകുടുംബം പങ്കെടുത്തിരുന്നു. ആ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ദുൽകർ പങ്കു വെച്ചത്. കരൺ ജോഹർ, രാജ് കുമാർ റാവു, പൂജ ഹെഗ്‌ഡെ , അഭിഷേക് ബച്ചൻ , ഐശ്വര്യ റായ് തുടങ്ങി ഒട്ടേറെ ബോളിവുഡ് താരങ്ങൾ പങ്കെടുത്ത പാർട്ടി ആയിരുന്നു അത്.
ഏതായാലും ഓൾ ടൈം ഗ്രേറ്റ് സൂപ്പർ സ്റ്റാർ ആയ അമിതാബ് ബച്ചനും കുടുംബത്തിനും ഒപ്പം കുറച്ചു സമയം ചിലവഴിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു എന്നാണ് ദുൽകർ പറയുന്നത്. ഇനി ബച്ചനൊപ്പം ദുൽഖറിനെ സ്‌ക്രീനിൽ കൂടി കാണാൻ കഴിയുമോ എന്ന ആകാംഷയിലും പ്രതീക്ഷയിലും ആണ് ആരാധകർ. മലയാളത്തിൽ നാലോളം ചിത്രങ്ങൾ ആണ് ദുൽകർ കമ്മിറ്റ് ചെയ്തിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, അനൂപ് സത്യൻ ചിത്രം, ജോയ് മാത്യു ചിത്രം എന്നിവയാണ് അതിൽ മൂന്നെണ്ണം. ഇത് കൂടാതെ ഒരു റോഷൻ ആൻഡ്രൂസ് ചിത്രവും ബ്രിന്ദ മാസ്റ്റർ സംവിധായിക ആവുന്ന ചിത്രവും ദുൽകർ നായകനായി ഒരുങ്ങും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.