സെക്കന്റ് ഷോ എന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിലൂടെ ദുൽഖർ സൽമാനൊപ്പം അരങ്ങേറ്റം കുറിച്ച നടൻ ആണ് സണ്ണി വെയ്ൻ. ഒരേ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇരുവരും അന്ന് മുതൽ തന്നെ കടുത്ത സുഹൃത്തുക്കളും ആണ്. ഇപ്പോഴിതാ വീണ്ടും ഇരുവരും ഒന്നിച്ചു അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ശ്രീനാഥ് രാജേന്ദ്രൻ തന്നെ ഒരുക്കുന്ന, സുകുമാര കുറുപ്പിന്റെ ജീവിത കഥയെ ആധാരമാക്കിയുള്ള കുറുപ്പ് എന്ന ചിത്രത്തിലാണ് ദുൽഖറും സണ്ണി വെയ്‌നും ഒരുമിക്കുന്നത്. ഇന്നലെ ആയിരുന്നു സണ്ണി വെയ്‌ന്റെ ജന്മദിനം, തന്റെ പ്രിയപ്പെട്ട സണ്ണിക്ക് ജന്മദിന ആശംസകളുമായി എത്തിയിരുന്നു ദുൽഖർ സൽമാൻ. ഇതൊരു വലിയ വർഷമാണ് സണ്ണിക്ക് എന്നത് എടുത്തു പറഞ്ഞു കൊണ്ടാണ് ദുൽഖർ ജന്മദിന ആശംസകൾ അറിയിച്ചത്.
ഈ വർഷം ആയിരുന്നു സണ്ണി വെയ്ൻ കല്യാണം കഴിച്ചത്. അതുപോലെ ഒരുപാട് മികച്ച ചിത്രങ്ങൾ സണ്ണിയുടേതായി റിലീസ് ചെയ്യാനുമിരിക്കുന്നു. കുറുപ്പ് അടക്കമുള്ള വലിയ പ്രോജക്ടുകളുടെ ഭാഗം കൂടിയാണ് സണ്ണി. എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന എപ്പോഴും ഹൃദയം തുറന്നു ചിരിക്കുന്ന സണ്ണിയോട് എന്നും അങ്ങനെ തന്നെ തുടരാനും ഒരിക്കലും മാറരുത് എന്നും ദുൽഖർ പറയുന്നു. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രമാണ് സണ്ണി വെയ്ൻ നായകനായി ഉടൻ റിലീസ് ചെയ്യാൻ ഉള്ളത്. ഈ തവണ കാല വർഷ കെടുതിയിൽ കേരളം ഉഴറിയപ്പോൾ വയനാട്ടിലെ ദുരിതബാധിത പ്രദേശത്തു രക്ഷാപ്രവർത്തനവുമായി 24 മണിക്കൂറും സജീവമായിരുന്നു സണ്ണി വെയ്‌നും സംഘവും. വലിയ കയ്യടിയാണ് ആ പ്രവർത്തിക്കു സോഷ്യൽ മീഡിയ ഈ നടന് നൽകിയത്. ഇതിനോടകം മികച്ച നടൻ എന്ന് പേരെടുത്ത സണ്ണിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയുണ്ട് കേരളത്തിൽ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.