[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, മലയാള താരങ്ങളോട് പുച്ഛം തോന്നുന്നു; കിടിലൻ മറുപടിയുമായി നമിത പ്രമോദ്..!

കേരളം പ്രളയ ദുരിതത്തിൽ പെട്ട് ഉഴറിയപ്പോൾ തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ആയി മുന്നിൽ നിന്നവരാണ് മലയാള സിനിമാ താരങ്ങൾ. ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, പൂർണ്ണിമ, സണ്ണി വെയ്ൻ എന്നിവർ നേരിട്ട് രംഗത്തിറങ്ങിയപ്പോൾ കുഞ്ചാക്കോ ബോബൻ ബോബൻ, ജയസൂര്യ, പൃഥ്വിരാജ് സുകുമാരൻ എന്നിവരും തങ്ങളെ കൊണ്ട് കഴിയുന്ന സഹായങ്ങൾ എത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന്റെ അമ്മയെ വിളിച്ചു സ്വാന്തനമേകുന്നത് കൂടാതെ എന്ത് സഹായത്തിനും കൂടെ ഉണ്ടാകും എന്ന് മമ്മൂട്ടി ഫോണിലൂടെ വിളിച്ചു ആശ്വാസമേകി, ഒപ്പം വീട് നിർമ്മിച്ച് കൊടുക്കാനും അദ്ദേഹത്തിന്റെ കടങ്ങൾ വീട്ടാനും മോഹൻലാലുമെത്തി. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച അബ്ദുൽ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും മോഹൻലാൽ ഏറ്റെടുത്തിരുന്നു. പക്ഷെ എന്നിട്ടും ചിലർ മലയാള താരങ്ങളെ പുച്ഛിച്ചു രംഗത്ത് എത്തിയപ്പോൾ അവർക്കു കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി നമിത പ്രമോദ്.

കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ മലയാള സിനിമാ ലോകം ഒന്നും ചെയ്തില്ലെന്നും നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നുമായിരുന്നു നമിതയോടു ഒരു യുവാവ് ചോദിച്ചത്. ഇൻസ്റ്റാഗ്രാമിൽ നമിത പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് താഴെ ആണ് യുവാവ് ഇങ്ങനെ ചോദിച്ചത്. യുവാവിന്റെ കമന്റ് ഇങ്ങനെ, “നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്‌നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങളൊക്കെ അല്ലെ ഉള്ളു. നടൻ വിജയ് സാർ 70 ലക്ഷം കൊടുത്തു എന്നു കേൾക്കുമ്പോൾ മലയാളം ഫിലിം ഇൻഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവർക്ക് ഇത്തിരി സഹായം ചെയ്തൂടെ”. ഇതിനെ എതിർത്തും അനുകൂലിച്ചു ഒട്ടേറെ പേർ രംഗത്ത് വന്നതോടെ ഈ കമന്റ് ഒരു ചർച്ചയായി മാറി. അപ്പോഴാണ്‌ നമിതയുടെ മറുപടി എത്തിയത്. നമിതയുടെ വാക്കുകൾ ഇങ്ങനെ, “സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണം എന്ന് ഇല്ല ബ്രോ. നമ്മൾ മാത്രം അറിഞ്ഞാൽ മതി”. ഏതായാലും ഈ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു എന്ന് തന്നെ പറയാം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.