മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ കുറുപ്പ് ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. ദുൽഖർ നടനായി അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ, കൂതറ എന്നിവക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ദുൽഖർ തന്നെയാണ്. നവംബർ പന്ത്രണ്ടിനു ലോകം മുഴുവൻ 5 ഭാഷയിൽ റിലീസ് ചെയ്ത ഈ ചിത്രം അൻപത് കോടി ആഗോള കളക്ഷൻ നേടി എന്ന വിവരവും ദുൽഖർ സൽമാൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിൽ, ദുൽഖർ സിനിമയിലെ തന്റെ ആദ്യ നാളുകളെ കുറിച്ചു വെളിപ്പെടുത്തിയ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
സെക്കന്റ് ഷോ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തും അതുപോലെ സെക്കന്റ് ഷോ റിലീസ് ആയ സമയത്തും താൻ ഒരുപാട് ആളുകളിൽ നിന്നും കേട്ട വിമർശനം, നിന്നെക്കൊണ്ടു ഇതിനൊന്നും പറ്റില്ല എന്ന തരത്തിൽ ഉള്ളത് ആയിരുന്നു എന്നാണ് ദുൽഖർ ഓർത്തെടുക്കുന്നത്. ആ സിനിമയുടെ ഷൂട്ടിംഗ് കാണാൻ വന്ന ആളുകൾ വരെ തന്നെ കളിയാക്കിയിട്ടുണ്ട് എന്നും ദുൽഖർ പറയുന്നു. എന്തിനായിരുന്നു അത്രയും വിമർശനം എന്ന് തനിക്ക് അന്നും ഇന്നും പിടികിട്ടിയിട്ടില്ല എന്നും അതൊരു നല്ല അനുഭവം ആയിരുന്നില്ല എന്നുംദുൽഖർ വിശദീകരിക്കുന്നു. ഏതായാലും ഇപ്പോൾ മലയാളം കൂടാതെ, തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളും അഭിനയിക്കുന്ന ദുൽഖർ സൽമാൻ, ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്ന രീതിയിലാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. കുറുപ്പിന്റെ വിജയവും ദുൽഖർ എന്ന താരത്തിന് ഊർജ്ജം പകർന്നിട്ടുണ്ട് എന്നത് തീർച്ചയാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.