മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ നൻ പകൽ നേരത്ത് മയക്കം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ്. ഇന്നലെ റിലീസ് ചെയ്ത ഈ സിനിമക്ക് സിനിമാ പ്രേമികളും നിരൂപകരും ഒരേ സ്വരത്തിൽ മികച്ച അഭിപ്രായങ്ങളാണ് നൽകുന്നത്. അത്കൊണ്ട് തന്നെ ഇപ്പോൾ ഈ ചിത്രത്തിന് തിരക്കേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഈ ചിത്രത്തിലെ പ്രകടനം വിലയിരുത്തപ്പെടുന്നത്. ഈ ചിത്രത്തെ കുറിച്ച് മമ്മൂട്ടിയുടെ മകനും മലയാളത്തിന്റെ യുവ സൂപ്പർ താരവുമായ ദുൽഖർ സൽമാൻ കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. വിചിത്രവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്പർശിയായ പ്രകടനങ്ങളുമായി നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ എത്തി എന്ന് പറയുന്ന ദുൽഖർ, ഏറ്റവും മനോഹരമായ റിവ്യുകൾ താൻ കേൾക്കുന്നു എന്നും കുറിച്ചു. നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കണ്ട് നിങ്ങളുടെ ചിന്തകൾ പങ്കിടുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിജോ ജോസ് പെല്ലിശേരി മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ഒരുക്കിയ ഈ ചിത്രം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം കൂടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം രചിച്ചത് എസ് ഹരീഷാണ്. തേനി ഈശ്വർ ക്യാമറ ചലിപ്പിച്ച നൻ പകൽ നേരത്ത് മയക്കം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.