[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഏറ്റവും പ്രീയപ്പെട്ടത് ആ സൂപ്പർഹിറ്റ് രജനികാന്ത് ചിത്രം; വെളിപ്പെടുത്തി വാരിസ് സംവിധായകൻ

ദളപതി വിജയ് നായകനായ വാരിസ് ഒരുക്കിയ പ്രശസ്ത തെലുങ്ക് സംവിധായകൻ ആണ് വംശി പെഡിപ്പിള്ളി. ഒരു മാസ്സ് ഫാമിലി എന്റർടൈനർ ചിത്രമായി ഒരുക്കിയ വാരിസ് 200 കോടി ആഗോള ഗ്രോസ് പിന്നിട്ട് കുതിക്കുകയാണ്. ഇപ്പോഴിതാ തന്റെ പ്രീയപ്പെട്ട കമർഷ്യൽ ചിത്രം ഏതാണെന്ന് തുറന്ന് പറയുകയാണ് വംശി. ഭരദ്വാജ് രംഗൻ നടത്തിയ അഭിമുഖത്തിലാണ് വംശി ഇത് പറയുന്നത്. ഒരു വിനോദ ചിത്രമെന്ന നിലയിൽ തന്റെ എക്കാലത്തെയും പ്രീയപ്പെട്ടത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ പടയപ്പ ആണെന്ന് വംശി പറയുന്നു. 1999 ഇൽ റീലീസ് ചെയ്ത ഈ സൂപ്പർസ്റ്റാർ ചിത്രം സംവിധാനം ചെയ്തത് ഹിറ്റ് മേക്കറായ കെ എസ് രവികുമാർ ആണ്.

മുന്ന എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച വംശി, അതിന് ശേഷം ബ്രിന്ദവനം, യേവാടു, തോഴ, മഹർഷി എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. ഇതിൽ തോഴ എന്ന ചിത്രം ഓപിരി എന്ന പേരിൽ തെലുങ്കിലും ഒരുക്കിയിരുന്നു. ഓപിരിക്ക് മികച്ച തെലുങ്ക് സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ വംശിയുടെ മഹേഷ് ബാബു ചിത്രമായ മഹർഷി, ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും നേടിയിരുന്നു. ഏതായാലും ഇപ്പോൾ തന്റെ വിജയ് ചിത്രവും ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഈ സംവിധായകൻ. സമ്മിശ്ര പ്രതികരണമാണ് വാരിസ് നേടിയതെങ്കിലും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് ഈ ചിത്രം കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. ദിൽ രാജു നിർമ്മിച്ച ഈ ചിത്രത്തിൽ രശ്മിക മന്ദാന, ശരത് കുമാർ, ശ്യാം, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, യോഗി ബാബു എന്നിവരും വേഷമിട്ടിട്ടുണ്ട്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

7 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.