സുകുമാര കുറുപ്പ് എന്ന വ്യക്തിയെ മലയാളികൾക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യം വരുമെന്ന് തോന്നുന്നില്ല. കേരള ചരിത്രത്തിലെ ഏറ്റവും ബുദ്ധിമാനായ കുറ്റവാളി എന്നോ പിടികിട്ടാ പുള്ളി എന്നോ വിശേഷിപ്പിക്കാവുന്ന ഒരാൾ. സ്വന്തം ഐഡന്റിറ്റി ഉപയോഗിച്ച് രൂപ സാദൃശ്യം ഉള്ള മറ്റൊരാളെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക കൈക്കലാക്കി പിന്നീട് കടന്നു കളഞ്ഞ വ്യക്തി. വർഷമിത്ര കഴിഞ്ഞിട്ടും സുകുമാര കുറുപ്പിനെ കണ്ടെത്താൻ ആവാത്തത് കേരള പൊലീസിന് തീരാ കളങ്കമായി തന്നെ നിൽക്കവെയാണ് സുകുമാര കുറുപ്പിന്റെ കഥ സിനിമയാക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. പ്രഖ്യാപനം വന്നത് മുതൽ പ്രേക്ഷകരെല്ലാം വലിയ ആകാംഷയിലായിരുന്നു.
സെക്കൻഡ് ഷോ എന്ന ആദ്യ ചിത്രത്തിലൂടെ ദുൽഖറിനൊപ്പം മലയാള സിനിമയിലേക്ക് എത്തിയ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനായിരിക്കും ചിത്രം സംവിധാനം ചെയ്യുക. സെക്കൻഡ് ഷോ വലിയ വിജയമായി മാറിയതിനൊപ്പം ചിത്രം യുവാക്കളിൽ വലിയ തരംഗവും സൃഷ്ടിച്ചിരുന്നു. പിന്നീട് കൂതറ എന്ന ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാം ചിത്രത്തിലും ദുൽഖർ ശബ്ദത്തിലൂടെ സാന്നിധ്യമറിയിച്ചു. വിജയ കൂട്ടുകെട്ടായ ദുൽഖർ – ശ്രീനാഥ് രാജേന്ദ്രൻ ടീം വീണ്ടും എത്തുമ്പോൾ വലിയ അത്ഭുദം തന്നെ പ്രതീക്ഷിക്കാം. ദുൽഖർ സുകുമാരക്കുറുപ്പ് ആയി എത്തുന്ന നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ നവമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. കുറച്ചു ദിവസങ്ങളായി പുറത്ത് വന്നു കൊണ്ടിരിക്കുന്ന ഫാൻ മെയിഡ് പോസ്റ്ററുകളാണ് ചിത്രം വീണ്ടും ചർച്ചയാകുന്നത്. മറ്റ് ഭാഷ ചിത്രങ്ങളുടെ തിരക്കിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ അതിനു ശേഷം തിരിച്ചെത്തി സുകുമാര കുറിപ്പിൽ ജോയിൻ ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.