രണ്ടു ദിവസം മുൻപാണ് ടോവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി കാലടി മണപ്പുറത്തു ഇട്ടിരുന്ന പള്ളിയുടെ സെറ്റ് ഏതാനും സാമൂഹ്യ വിരുദ്ധർ ചേർന്ന് നശിപ്പിച്ചത്. മതവികാരം വൃണപ്പെടുത്തി എന്ന ന്യായീകരണം പറഞ്ഞാണ് അവർ ആ സെറ്റ് നശിപ്പിച്ചത്. അതിനെതിരെ രൂക്ഷമായി തന്നെ പ്രതികരിച്ചു കൊണ്ട് ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസെഫ്, നിർമ്മാതാവ് സൊഫീയ പോൾ എന്നിവരും മലയാള സിനിമയിലെ താരങ്ങളും സാങ്കേതിക പ്രവർത്തകരും നിർമ്മാതാക്കളുമെല്ലാം മുന്നോട്ടു വരികയും ചെയ്തു. അതിൽ തന്നെ യുവ താരം ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയെടുത്തു. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദുൽഖർ സൽമാൻ പറഞ്ഞത് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വികാരങ്ങളും ചിലർക്ക് മനസ്സിലാകില്ലെന്നാണ്. ടോവിനോ തോമസിനോട് പറയുന്നത് പോലെയാണ് ദുൽഖർ സൽമാൻ സോഷ്യൽ മീഡയയിൽ വാക്കുകൾ കുറിച്ചത്.
വിവരം അറിഞ്ഞപ്പോൾ ഏറെ ദുഃഖം തോന്നി എന്നും ചില ആളുകൾക്ക് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വികാരങ്ങളും ഇതുപോലൊരു കെട്ടിടം ഉണ്ടാക്കാനുള്ള ചെലവിനെക്കുറിച്ചൊന്നും മനസ്സിലാകുകയില്ല എന്നും ദുൽഖർ പറയുന്നു. അതോടൊപ്പം ടോവിനോ തോമസിനും നിർമ്മാതാവ് സോഫിയ പോളിനും മറ്റു ടീമംഗങ്ങൾക്കും താൻ പിന്തുണ പ്രഖ്യാപിക്കുന്നു എന്നും ദുൽഖർ കുറിച്ചു. ദുൽഖർ അഭിനയിച് അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായിരുന്നു സോഫിയ പോൾ. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ (എ.എച്ച്.പി.) യുവജന വിഭാഗമായ രാഷ്ട്രീയ ബജ് രംഗ് ദൾ പ്രവർത്തകർ ആണ് സെറ്റ് പൊളിച്ചത് എന്ന് അവർ തന്നെ ഫേസ്ബുക് പോസ്റ്റിട്ടു അവകാശപ്പെടുകയായിരുന്നു. ഏതായാലും സംഭവത്തിൽ സർക്കാർ കടുത്ത നടപടി സ്വീകരിക്കുകയും നാലോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പതിനൊന്നു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.