യുവ താരം കാളിദാസ് ജയറാം, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും തീർന്നിരിക്കുന്ന ഈ ചിത്രം ലോക്ക് ഡൌൺ കഴിഞ്ഞു തീയേറ്ററുകൾ തുറന്നാലുടൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ചിത്രത്തിലെ മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവരുടെ ചില സ്റ്റില്ലുകൾ അണിയറ പ്രവർത്തകർ പുറത്തു വിടുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിന്റെ ഭാഗമാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. തന്റെ ശബ്ദത്തിലൂടെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിന്റെ ഭാഗമായി എത്തുന്നത്. ഈ ചിത്രത്തിൽ പശ്ചാത്തല വിവരണം നൽകുന്നത് പൃഥ്വിരാജ് ആണെന്നും അദ്ദേഹത്തിന്റെ വിവരണം നേരത്തെ തന്നെ റെക്കോർഡ് ചെയ്തു കഴിഞ്ഞു എന്നുമാണ് സംവിധായകൻ സന്തോഷ് ശിവൻ ഒരു മാധ്യമ അഭിമുഖത്തിൽ പറയുന്നത്.
തമിഴിലും റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ മേൽപ്പറഞ്ഞ കലാകാരന്മാര കൂടാതെ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സംവിധായകനായ സന്തോഷ് ശിവൻ തന്നെയാണ്. ഇതിന്റെ തമിഴ് പതിപ്പിൽ പ്രശസ്ത തമിഴ് ഹാസ്യ താരം യോഗി ബാബുവും മുഖ്യ വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഹരിപ്പാടും ലണ്ടനിലുമായാണ് ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.