മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ മലയാള ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഒരു ഇടവേളയ്ക്കു ശേഷം ദുൽഖർ മലയാളത്തിൽ അഭിനയിക്കാൻ പോകുന്ന ഈ ചിത്രം സെപ്റ്റംബർ പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചത് അഭിലാഷ് എൻ ചന്ദ്രനാണ്. ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസ് രചിച്ച ആളാണ് അഭിലാഷ് എൻ ചന്ദ്രൻ. ഒരു കംപ്ലീറ്റ് മാസ്സ് ആക്ഷൻ ചിത്രമായാണ് കിംഗ് ഓഫ് കൊത്ത ഒരുക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിന് രണ്ടു ഭാഗങ്ങൾ ഉണ്ടായേക്കാമെന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചും ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ പരക്കുകയാണ്.
മലയാളത്തിന്റെ യുവ താരങ്ങളായ ആന്റണി വർഗീസ്, ആസിഫ് അലി എന്നിവർ ഇതിന്റെ ഭാഗമായേക്കാമെന്നും, അതിൽ തന്നെ വില്ലൻ വേഷത്തിലാവും ആസിഫ് അലി എത്തുന്നതെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മിയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നതെന്നാണ് വാർത്തകൾ വരുന്നത്. താരനിരയെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ സ്ഥിതീകരണമൊന്നും തന്നെ വന്നിട്ടില്ല. തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കുന്ന ഐശ്വര്യ ലക്ഷ്മി ഇപ്പോൾ ചെയ്യുന്നത് മമ്മൂട്ടി നായകനായ ബി ഉണ്ണികൃഷ്ണന്റെ മലയാള ചിത്രമാണ്. ഇത് കൂടാതെ തമിഴിൽ ആര്യ നായകനായെത്തുന്ന ക്യാപ്റ്റൻ, മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ, വിഷ്ണു വിശാലിന്റെ ഗാട്ടാ ഗുസ്തി, ആമസോൺ ഒറിജിനലിന്റെ തെലുങ്ക് ചിത്രമായ അമ്മു എന്നിവയും ഐശ്വര്യ അഭിനയിച്ചു പുറത്ത് വരാനുള്ള ചിത്രങ്ങളാണ്.
ഫോട്ടോ കടപ്പാട്: SBK Photoghraphy
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.