ദുൽഖർ സൽമാൻ നായകനായിയെത്തിയ കണ്ണും കണ്ണും കൊള്ളയടിത്താൽ തീയറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു. തമിഴ് ചിത്രം ആയിട്ട് പോലും കേരളത്തിൽ വൻ സ്വീകാരിതയാണ് നേടിയത്. നവാഗതനായ ദേസിങ് പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ചൊരു തുടക്കം തന്നെയാണ് സംവിധായകന് ലഭിച്ചത്. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ഒരുപാട് ഓഫറുകൾ ദേസിങ് പെരിയസ്വാമിയെ തേടിയെത്തുകയുണ്ടായി. തന്റെ ചിത്രം കാണുവാൻ ഇടയായ രജനികാന്ത് നേരിട്ട് വിളിച്ചു അഭിനന്ദിക്കുകയും ചെയ്തിരുന്നു എന്ന് ദേസിങ് പെരിയസ്വാമി തുറന്ന് പറഞ്ഞിരുന്നു. തനിക്ക് വേണ്ടി നല്ലൊരു സബ്ജക്റ്റ് ആയിട്ട് വരുവാനും രജനികാന്ത് ആവശ്യപ്പെടുകയുണ്ടായി.
ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ദേസിങ് പെരിയസ്വാമി അടുത്തതായി ഒന്നിക്കുന്നത് യുവതാരം ശിവകാർത്തികേയൻ ആയിട്ടാണ്. സ്ക്രിപ്റ്റ് വർക്കുകൾ ആരംഭിച്ചുവെന്നും ഔദ്യോഗിക സ്ഥിതികരണം വൈകാതെ തന്നെയുണ്ടാവും എന്നാണ് കോളിവുഡിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശിവകാർത്തികേയനെ നായകനാക്കി ഏത് തരം ജോണറിലുള്ള ചിത്രം ആയിരിക്കും ദേസിങ് പെരിയസ്വാമി ഒരുക്കുക എന്ന ആകാംഷയിലാണ് സിനിമ പ്രേമികളും ആരാധകരും. കരിയറിൽ കൂടുതലും കമർഷ്യൽ ചിത്രങ്ങളാണ് ശിവകാർത്തികേയൻ ചെയ്തിട്ടുള്ളത്. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകൻ എന്ന നിലവിൽ കഴിവ് തെളിയിച്ച ദേസിങ് പെരിയസ്വാമി വളരെ വ്യത്യസ്തമായ ഒരു സബ്ജെക്റ്റുമായാണ് വരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കൊറോണയുടെ തീവ്രതയും വ്യാപനവും കുറഞ്ഞാൽ അണിയറ പ്രവർത്തകർ ചിത്രത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്ത് വിടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.