[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സുരേഷ് ഗോപിയുടെ മക്കളുടെ ഫോട്ടോഷൂട്ട് വിഡിയോ ശ്രദ്ധ നേടുന്നു

മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങൾ ഇത്രയും മനോഹരമായി ചെയ്യുന്ന നടൻ ഒരുപക്ഷേ മലയാള സിനിമയിൽ ഉണ്ടാവില്ല. ഒരിടവേളയ്ക്ക് ശേഷം താരം വലിയൊരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. സുരേഷ് ഗോപിയുടെ പുതിയ ചിത്രങ്ങളുടെ പോസ്റ്റർ വൈറലാകുന്നത് പോലെ ഇപ്പോൾ സുരേഷ് ഗോപിയുടെ മക്കളുടെ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ് എന്നിവരുടെ ഓണം സ്‌പെഷ്യൽ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.

വേദികളുടെ ഓണം കളക്ഷന് വേണ്ടിയാണ് താരപുത്രിമാർ മോഡലുകളായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേദികയുടെ ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ ആദ്യം പുറത്തിറങ്ങിയത്. സാരി ലുക്കിൽ മനോഹരമായ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സുരേഷ് ഗോപിയ്ക്ക് 4 മക്കളാണ് ഉള്ളത്. ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് മറ്റ് രണ്ട് ആൺമക്കൾ. ഗോകുൽ സുരേഷ് ഇപ്പോൾ മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. വളരെ കുറച്ചു ചിത്രങ്ങൾ മാത്രം അഭിനയിച്ചിട്ടുള്ള ഗോകുൽ സുരേഷിന് അച്ഛന്റെ മാനറിസവും രൂപ സാദൃശ്യവും കിട്ടിയിട്ടുണ്ട് എന്നാണ് സിനിമ പ്രേമികൾ വിലയിരുത്തിയിരിക്കുന്നത്. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലാണ് സിനിമ പ്രേമികളും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം. ടോമിച്ചൻ മുളകുപാടം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.

ഫോട്ടോ കടപ്പാട്: vedhikafashion

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.