മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഹേ സിനാമിക. പ്രശസ്ത നൃത്ത സംവിധായിക ആയ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. കാജൽ അഗർവാൾ, അദിതി റാവു എന്നിവർ നായികമാരായി എത്തുന്ന ഈ ചിത്രം ഫെബ്രുവരി ഇരുപത്തിനാലിനു റിലീസ് ചെയ്യും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത് എങ്കിലും, അതേ ദിവസം തന്നെ തല അജിത് നായകനായി എത്തുന്ന വലിമൈ റിലീസ് വന്നത് കൊണ്ട് ഇപ്പോൾ ഹേ സിനാമിക പുതിയ തീയതിയിലേക്കു റിലീസ് മാറ്റിയിരിക്കുകയാണ്. ഇനി ഈ ചിത്രം മാർച്ച് മൂന്നു മുതൽ ആണ് പ്രദർശനം ആരംഭിക്കുക എന്നാണ് ഒഫീഷ്യൽ ആയി പുറത്തു വിട്ടിരിക്കുന്നത്. ദുൽഖർ സൽമാൻ തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്.
മദൻ കർക്കി തിരക്കഥ രചിച്ച ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. അതിലൊന്ന് ആലപിച്ചതും ദുൽഖർ സൽമാൻ ആണ്. ഗോവിന്ദ് വസന്ത ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രീത ജയരാമൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രാധ ശ്രീധർ ആണ്. മാർച്ചിൽ വമ്പൻ ചിത്രങ്ങളാണ് ഇതിനോടകം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യ, പ്രഭാസ്, രാജമൗലി ചിത്രങ്ങളൊക്കെ മാർച്ചിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.