മലയാളത്തിന്റെ യുവതാരമായ ദുൽഖർ സൽമാൻ അഭിനയിച്ച മൂന്നാമത്തെ ബോളിവുഡ് ചിത്രമായ ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് ഈ വരുന്ന സെപ്റ്റംബർ ഇരുപത്തിമൂന്നിന് റിലീസ് ചെയ്യാൻ പോവുകയാണ്. കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിച്ച ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകനായ ആർ ബാൽക്കിയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി എന്ന വിവരമാണ് വന്നിരിക്കുന്നത്. രണ്ടേകാൽ മണിക്കൂർ ദൈർഖ്യമുള്ള ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ വയലൻസ് കൂടുതലുള്ളത് കൊണ്ടാണ് എ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നാണ് സൂചന. സിനിമ നിരൂപകരെ തിരഞ്ഞു പിടിച്ചു വകവരുത്തുന്ന ഒരു സീരിയൽ കില്ലറും അയാളെ അന്വേഷിച്ചു പോകുന്ന ഒരു പോലീസ് ഓഫീസറുടെയും കഥയാണ് ഈ ചിത്രം പറയുന്നത്.
ഇതിന്റെ ട്രൈലെർ, ടീസർ എന്നിവയെല്ലാം സൂപ്പർ ഹിറ്റായി മാറിയതോടെ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ബോളിവുഡ് താരം സണ്ണി ഡിയോൾ ആണ് ഈ ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം പ്രധാന വേഷം അവതരിപ്പിക്കുന്നത്. ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹോപ്പ് പ്രൊഡക്ഷന്സും പെൻ സ്റ്റുഡിയോസും ചേർന്നാണ്. സംവിധായകൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിശാൽ സിൻഹയും ഇതിനു സംഗീതമൊരുക്കിയത് എസ് ഡി ബർമൻ, അമിത് ത്രിവേദി, സ്നേഹ ഖൽവൽക്കർ, അമാൻ പന്ത് എന്നിവരുമാണ്. നയൻ എച് കെ ഭദ്രയാണ് ചുപ് എഡിറ്റ് ചെയ്തിരിക്കുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ തുടങ്ങിയ ഗംഭീര ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ് ആർ ബാൽകി.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
This website uses cookies.