[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നന്ദിനിയായി ആദ്യം പരിഗണിച്ചത് ഐശ്വര്യ റായിയെ അല്ല; വെളിപ്പെടുത്തി മണി രത്‌നം

തന്റെ സ്വപ്ന ചിത്രമായ പൊന്നിയിൻ സെൽവനുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ് മാസ്റ്റർ ഡയറക്ടർ മണി രത്‌നം. രണ്ട് ഭാഗങ്ങളായി ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഈ വരുന്ന സെപ്റ്റംബർ മുപ്പതിന് റിലീസ് ചെയ്യാൻ പോകുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് അവതരിപ്പിക്കുന്നത്. വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് ബോളിവുഡ് താരസുന്ദരിയായ ഐശ്വര്യ റായിയാണ്. നന്ദിനി എന്ന് പേരുള്ള കഥാപാത്രമായാണ് ഇതിൽ ഐശ്വര്യ റായ് എത്തുന്നത്. എന്നാൽ ഈ വേഷം ചെയ്യാൻ ആദ്യം പരിഗണിച്ചത് ഐശ്വര്യ റായിയെ ആയിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മണി രത്‌നം.

ചോള സാമ്രാജ്യത്തിലെ പഴുവൂര്‍ റാണിയായ നന്ദിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്റെ മനസ്സിലുണ്ടായിരുന്ന നടി രേഖയായിരുന്നു എന്നാണ് മണി രത്‌നം പറയുന്നത്. കാരണം താൻ ഈ ചിത്രം പ്ലാൻ ചെയ്തത് 1994 ഇൽ ആയിരുന്നെന്നും അന്ന് മനസ്സിൽ കണ്ടത് ഈ കഥാപാത്രം രേഖയെ വെച്ച് ചെയ്യിക്കാനായിരുന്നെന്നും മണി രത്‌നം പറഞ്ഞു. എന്നാൽ ഇപ്പോൾ ഈ ചിത്രം ചെയ്യുമ്പോൾ ഐശ്വര്യ റായ് അല്ലാതെ ആ വേഷം ചെയ്യാൻ മറ്റാരുമില്ലെന്നും മണി രത്‌നം വിശദീകരിച്ചു. മണി രത്‌നമൊരുക്കിയ മോഹൻലാൽ ചിത്രമായ ഇരുവറിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ റായ്, പിന്നീട് ഗുരു, രാവൺ തുടങ്ങിയ മണി രത്‌നം ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. ഐശ്വര്യ റായ് കൂടാതെ, വിക്രം, കാർത്തി, തൃഷ, ശോഭിത ധുലിപാല, ജയം രവി, ഐശ്വര്യ ലക്ഷ്മി, ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും പൊന്നിയിൻ സെൽവന്റെ ഭാഗമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.