തന്റെ ജീവിതത്തിൽ ഒത്തിരി പ്രത്യേകതയുള്ള ഒരു ദിവസത്തിന്റെ ആഘോഷത്തിലാണ് ദുൽഖർ സൽമാൻ ഇന്ന്. ദുൽഖർ സൽമാന്റെ പുത്രി അമീറയുടെ പിറന്നാൾ തന്നെയാണ് ആ പ്രത്യേകതയ്ക്ക് കാരണം. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു മകൾക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. നീ ഞങ്ങളുടെ കുടുംബത്തിൽ എത്തിയിട്ട് ഒരു വർഷം ആയി എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു ദുൽഖർ സൽമാൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത്. എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹവും സന്തോഷവും നീയാണെന്നും ദുൽഖർ ഫേസ്‌ബുക്കിൽ കുറിക്കുകയുണ്ടായി. ദുൽഖറും ഭാര്യ അമൽ സുൽഫിയ മകൾ അമീറ എന്നിവരുമായുള്ള ചിത്രം പങ്കുവച്ചാണ് ദുൽഖർ എത്തിയത്.
2011 ലായിരുന്നു ദുൽഖർ സൽമാന്റെയും അമൽ സൂഫിയയുടെയും വിവാഹം. വിവാഹ ശേഷമാണ് ദുൽഖർ മലയാള സിനിമയിലേക്ക് അരങ്ങേറുന്നതും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുന്നതും. കഴിഞ്ഞ വർഷം മെയ് അഞ്ചിനാണ് ദുൽഖർ മകൾ ജനിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പല അഭ്യൂഹങ്ങളും പരക്കുന്നതിനിടിയായിരുന്നു ഇത്. അമ്മ മഴവിൽ മനോരമയോടൊപ്പം ചേർന്ന് നടത്തുന്ന അമ്മ മഴവിൽ എന്ന ഷോയുടെ റിഹേഴ്‌സൽ തിരക്കുകളിലാണ് ദുൽഖർ സൽമാൻ. എന്നാൽ കഴിഞ്ഞ ദിവസം ദുൽഖറിന്റെ കാലുകൾക്ക് പരിശീലനത്തിനിടെ പരുക്കുകൾ പറ്റിയിരുന്നത് വലിയ വാർത്തയായിരുന്നു. ദുൽഖർ എന്നാൽ പരിക്കുകളെ അതിജീവിച്ച് തിരിച്ചെത്തുകയും ചെയ്തു. റിഹേഴ്‌സൽ കാണാൻ എത്തിയ മകൾ അമീറയും ദുൽഖറും കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ താരമായിരുന്നു. ദുൽഖർ അന്ന് അമീറയുമൊത്ത് നൃത്ത ചുവടുകൾ വെക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.