മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ അഭിനയിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്യാൻ പോവുകയാണ്. യുവ താരം ദുൽഖർ സൽമാൻ ആണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഈ ടീസർ റിലീസ് ചെയ്യുക. ഇന്ന് രാവിലെ മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ റ്റീസർ മമ്മൂട്ടി റിലീസ് ചെയ്തതിനു പിന്നാലെയാണ് പ്രണവ് മോഹൻലാലിന്റെ ചിത്രത്തിന്റെ ടീസർ ദുൽകർ സൽമാൻ റിലീസ് ചെയ്യാൻ പോകുന്നത് എന്നത് ശ്രദ്ധേയമാണ്. മലയാളത്തിലെ താര രാജാക്കന്മാരെ പോലെ അവരുടെ മക്കൾ തമ്മിലുള്ള സൗഹൃദവും പ്രേക്ഷകർ ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് നോക്കി കാണുന്നത്. അരുൺ ഗോപി രചിച്ചു സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിർമ്മിച്ചിരിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്.
ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ഈ വർഷമാണ് പ്രണവ് നായകനായി അരങ്ങേറിയത്. ഇപ്പോൾ പ്രിയദർശൻ- മോഹൻലാൽ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ ജോയിൻ ചെയ്തു കഴിഞ്ഞു പ്രണവ്. ഈ ചിത്രത്തിൽ ഒരു കാമിയോ ആണ് പ്രണവ് ചെയ്യുക. ഐ വി ശശിയുടെ മകൻ അനി ഐ വി ശശി ഒരുക്കുന്ന ചിത്രത്തിലാണ് പ്രണവ് ഇനി നായകനായി അഭിനയിക്കാൻ പോകുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം അടുത്ത വർഷം ജനുവരി അവസാനം റിലീസ് ചെയ്യും. പുതുമുഖം റേച്ചൽ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രണവിന്റെ ഗംഭീര ആക്ഷൻ രംഗങ്ങൾ ഉണ്ടാകും എന്നാണ് സൂചന. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ മുഴുവൻ ട്രെൻഡ് ആയി മാറിയിരുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.