മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ ഇപ്പോൾ തമിഴ് ചിത്രമായ കാന്തയിൽ അഭിനയിക്കുകയാണ്. സെൽവമണി സെൽവരാജ് ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദുൽഖറിന്റെ തന്നെ വെഫെറർ ഫിലിംസും റാണ ദഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ്. അതിന് ശേഷം ഒരു തമിഴ് ചിത്രത്തിൽ കൂടി നായകനായി വേഷമിടാനുള്ള ഒരുക്കത്തിലാണ് ദുൽഖർ സൽമാൻ എന്ന വാർത്തകളാണ് വരുന്നത്. കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ദുൽഖർ പുതിയതായി കമ്മിറ്റ് ചെയ്തിരിക്കുന്നത് എന്നാണ് വാർത്തകൾ.
നേരത്തെ കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ ദുൽഖറിന്റെ നായികയാവുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത് നീണ്ടു പോയതോടെ ഡേറ്റ് ക്ലാഷ് ഉണ്ടാവുകയും കല്യാണി ഇതിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മീനാക്ഷി ചൗധരിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുക. ദുൽഖർ നായകനായ അടുത്ത റിലീസായ ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിലും നായികയായി എത്തുന്നത് മീനാക്ഷിയാണ്.
ലക്കി ഭാസ്കർ ഒക്ടോബർ മുപ്പത്തിയൊന്നിനാണ് റിലീസ് ചെയ്യുന്നത്. കാർത്തികേയൻ വേലപ്പൻ ഒരുക്കുന്ന തമിഴ് ചിത്രം നിർമിക്കുന്നതും ദുൽഖർ തന്നെയാണെന്നാണ് സൂചന. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുക. രാജാറാണി, തെരി എന്നീ ചിത്രങ്ങളിൽ ആറ്റ്ലിയുടെ സംവിധാന സഹായിയായി ജോലി ചെയ്ത ആളാണ് കാർത്തികേയൻ വേലപ്പൻ. തമിഴിലും മലയാളത്തിലുമായി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഈ കാർത്തികേയൻ വേലപ്പൻ- ദുൽഖർ സൽമാൻ ചിത്രത്തിന്റെ പേര് ഗോലി എന്നാണെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.