മലയാളത്തിലെ ഏറ്റവും തിരക്കേറിയ യുവ താരമാണ് ദുൽഖർ സൽമാൻ. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലെ ചിത്രങ്ങളിൽ വേഷമിട്ടു കൊണ്ട് ഇന്ത്യ മുഴുവൻ ഇന്ന് പ്രശസ്തനാണ് ഈ താരം. തമിഴ്, ഹിന്ദി ചിത്രങ്ങളുടെ തിരക്ക് മൂലം കുറച്ചു നാൾ മലയാള സിനിമയിൽ നിന്ന് വിട്ടു നിന്നതിനു ശേഷം ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലൂടെ ആണ് ദുൽഖർ ഈ വർഷം മലയാളത്തിലേക്ക് മടങ്ങി വന്നത്. ഇപ്പോഴിതാ മലയാളത്തിൽ കൈ നിറയെ ചിത്രങ്ങളുമായി പ്രേക്ഷകരെ രസിപ്പിക്കാൻ ഒരുങ്ങുകയാണ് ദുൽഖർ. അടുത്ത വർഷം ഒരു പൊളിറ്റിക്കൽ ത്രില്ലറുമായി പ്രേക്ഷകരെ ആവേശം കൊള്ളിക്കാനൊരുങ്ങുകയാണ് ദുൽഖർ എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
പ്രശസ്ത നടനും രചയിതാവും സംവിധായകനും ആയ ജോയ് മാത്യു എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും എന്ന് ജോയ് മാത്യു അറിയിച്ചു. ഇപ്പോൾ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ്, അനൂപ് സത്യൻ ഒരുക്കുന്ന ചിത്രം എന്നിവയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് തിരക്കിലാണ് ദുൽഖർ. ഈ രണ്ടു ചിത്രങ്ങളും തന്റെ പുതിയ പ്രൊഡക്ഷൻ ബാനറിൽ ദുൽഖർ തന്നെയാണ് നിർമ്മിക്കുന്നതും. ഇനി വരാൻ പോകുന്ന ജോയ് മാത്യു ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയും കൂടിയാണ് ദുൽഖർ. ജോയ് മാത്യു ഈ ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ്.
ഷട്ടർ എന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തു കൊണ്ട് രംഗത്ത് എത്തിയ ജോയ് മാത്യു പിന്നീട് അങ്കിൾ എന്ന മമ്മൂട്ടി ചിത്രത്തിന്റെ രചനയും നിർവഹിച്ചു. സമകാലീന കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ സിനിമ ഒരുങ്ങുക എന്നും പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ഈ ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരെയും, മറ്റ് അഭിനേതാക്കളെയും തീരുമാനിച്ച് കൊണ്ടിരിക്കുകയാണ് എന്നും ജോയ് മാത്യു പറയുന്നു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.