ദുൽഖർ സൽമാനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിലൂടെ ടിനു പാപ്പച്ചൻ തന്നെയാണ് ദുൽഖറിനെ ചേർത്ത് നിർത്തിക്കൊണ്ട് ഈ സന്തോഷവാർത്ത പുറത്തുവിട്ടിരിക്കുന്നത്. വരാനിരിക്കുന്നത് വലിയൊരു ഹിറ്റ് ആണെന്ന് ആരാധകർ ഇപ്പോഴേ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ദുൽഖർ ആരാധകർക്ക് ഇത് ആഘോഷത്തിന്റെ നാളുകൾ തന്നെയാണ്. കിങ് ഓഫ് കൊത്ത റിലീസിന് അടുക്കുമ്പോഴാണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രഖ്യാപനവും വരുന്നത്. അതുകൊണ്ടുതന്നെ ഹിറ്റുകൾ വാരിക്കൂട്ടാൻ ദുൽഖർ തയ്യാറെടുക്കുകയാണെന്നാണ് പ്രേക്ഷകർ കമന്റുകളിലൂടെ എഴുതുന്നത്.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചാവേർ ചിത്രമാണ് ടിനു പാപ്പച്ചന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ റിലീസ്. അതിനുമുമ്പ് മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി ടിനു ഒരു ചിത്രം കൂടി പ്രഖ്യാപിച്ചിരുന്നു. അതിൻറെ വിവരങ്ങൾ അറിയാനും ആകാംഷയോടെ പ്രേക്ഷകർക്ക് കാത്തിരിക്കുമ്പോൾ ആയിരുന്നു ദുൽഖർ ചിത്രത്തിൻറെ വാർത്ത പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെ മോഹൻലാൽ ചിത്രം ഇനിയും വൈകും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ടിനു പാപ്പച്ചന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബ’ന്റെ ഷൂട്ടിംഗ് തിരക്കിലാണ്. അതിന് ശേഷമായിരിക്കും ദുൽഖർ നായകനാവുന്ന ചിത്രത്തിൻറെ പണിപ്പുരകൾ ആരംഭിക്കുക എന്നതാണ് പുറത്തുവരുന്ന പുതിയ വിവരങ്ങൾ. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസ് ആയ വെഫെയർ ഫിലിംസ് ആണ് ടിനു പാപ്പച്ചൻ- ദുൽഖർ ചിത്രം നിർമ്മിക്കുന്നത്. നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ‘കിംഗ് ഓഫ് കൊത്ത’യുടെ തിരക്കിലാണ് . സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ ആദ്യ സിനിമയായ ‘കിംഗ് ഓഫ് കൊത്ത’ ഒരു ബോക്സ് ഓഫീസിൽ തരംഗം ആകും എന്നാണ് പ്രതീക്ഷ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.