[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആക്ഷൻ രംഗങ്ങളുമായി ഷെയിന്‍ നിഗം – പ്രിയദർശൻ ചിത്രം കൊറോണ പേപ്പേഴ്സി’ന്റെ ഒഫീഷ്യൽ ട്രെയിലർ

ഷെയ്ൻ നിഗം പോലീസ് വേഷത്തിൽ എത്തുന്ന പ്രിയദർശൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. മലയാളത്തിൻറെ പ്രിയ താരം മോഹൻലാൽ, , മഞ്ജു വാര്യർ, തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പദികളായ സൂര്യ ജ്യോതിക എന്നിവരോടൊപ്പം സിനിമയിലെ പിന്നണി പ്രവർത്തകരും ചേർന്നാണ് ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രം ഏപ്രിൽ മാസം റിലീസിന് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫോർ ഫ്രെയിംസിന്‍റെ ആദ്യ നിർമ്മാണ സംരഭമായ ചിത്രം പ്രിയദർശനാണ് നിർമ്മിക്കുന്നത്. കഥ ഒരുക്കിയിരിക്കുന്നത് ശ്രീ ഗണേഷാണ്.

ഗായത്രി ശങ്കറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ സിദ്ധിഖ്, ഹന്ന റെജി കോശി, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എൻ എം എം ബാദുഷയാണ്. ദിവാകര്‍ എസ് മണി ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം ചെയ്യുന്നത് മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാളും, കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ്, മേക്കപ്പ് രതീഷ് വിജയന്‍, ആക്ഷന്‍ നിർവഹിക്കുന്നത് രാജശേഖര്‍, സൗണ്ട് ഡിസൈനർ എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ ആയി പ്രവർത്തിക്കുന്നത് ആതിര ദില്‍ജിത്ത് എന്നിവരാണ്

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.