മലയാളത്തിന്റെ യുവ താരവും മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനുമായ ദുൽഖർ സൽമാൻ ഇന്ന് ഇന്ത്യ മുഴുവൻ പ്രശസ്തനായ താരമാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും അഭിനയിച്ച ദുൽഖർ സൽമാൻ ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും ഇവിടെ തന്റേതായ ഒരിടം കണ്ടെത്തിക്കഴിഞ്ഞ പ്രതിഭയുമാണ്. ഇപ്പോഴിതാ മനോരമ ഓൺലൈനും ഹീറോ എക്സ്ട്രീം 160 R ഉം ചേർന്നൊരുക്കിയ ചാറ്റ് വിറ്റ് ഡിക്യു എന്ന പരിപാടിയിൽ കുട്ടികളുടെ ചോദ്യത്തിന് ദുൽഖർ നൽകിയ ഉത്തരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. അതിൽ തന്റെ വാപ്പച്ചി ഉൾപ്പെടെയുള്ള മലയാളത്തിലെ സൂപ്പർ താരങ്ങളിൽ തനിക്കു ഏറ്റവുമിഷ്ടമുള്ള പ്രത്യേകത എന്തെന്ന് വെളിപ്പെടുത്തുകയാണ് ദുൽഖർ സൽമാൻ. വാപ്പച്ചിയുടെ സ്റ്റൈലിന്റെ ആരാധകനാണ് താനെന്നാണ് ദുൽഖർ പറയുന്നത്. എന്റെ അച്ഛൻ നല്ല ഗ്ലാമർ ഉള്ളയാളാണ് എന്ന് എല്ലാരും പറയുന്നത് കേൾക്കുമ്പോൾ സന്തോഷമാണെന്നും ദുൽഖർ പറയുന്നു.
ലാലേട്ടന്റെ ആറ്റിട്യൂട് ആണ് തനിക്കിഷ്ടമെന്നും എപ്പോളും ചിരിപ്പിക്കുന്ന സ്വഭാവവും ചില സമയത്തെ ഭാവങ്ങളും ഒക്കെ ആരെയും ആകർഷിക്കുന്നതാണ് എന്നും ദുൽഖർ പറയുന്നു. അതുപോലെ മറ്റൊരു സൂപ്പർ താരമായ സുരേഷ് ഗോപിയിൽ തനിക്കിഷ്ടം അദ്ദേഹം വളരെ കമാൻഡിങ് ആണെന്നുള്ളതാണെന്നും ദുൽഖർ വെളിപ്പെടുത്തി. നല്ല പൊക്കവും ശരീരവും ഒക്കെ ഉള്ളത് കൊണ്ട് ആദ്യ ശ്രദ്ധ അദ്ദേഹത്തിലേക്കേ പോകു എന്നും ഒരുപാടു വിഷയങ്ങളിൽ അദ്ദേഹത്തിന് അറിവുണ്ടെന്നും ദുൽഖർ പറയുന്നു. വാപ്പച്ചിക്ക് ഗാഡ്ജെറ്റ്സ് ആണ് ഇഷ്ടമെങ്കിൽ തനിക്കു കാറുകളോട് ആണ് കമ്പമെന്നും ദുൽഖർ പറയുന്നു. ദുൽകർ അടുത്തതായി മലയാളത്തിൽ ചെയ്യാൻ പോകുന്നത് റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ഒരു പോലീസ് ചിത്രമാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.