മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന കുറുപ്പ് ഈ വരുന്ന വെള്ളിയാഴ്ച ആഗോള റിലീസ് ആയി എത്തുകയാണ്. കേരളത്തിൽ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആണ് ഈ ചിത്രത്തിന് കിട്ടുക. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രത്തിന്റെ നിർമ്മാതാവും കൂടിയാണ് ദുൽഖർ സൽമാൻ. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ഈ ചിത്രം കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പദ്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ, ഹാരിഷ് കണാരൻ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് സുഷിൻ ശ്യാമും എഡിറ്റ് ചെയ്തത് വിവേക് ഹർഷനുമാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണിത്.
ഇതിന്റെ പ്രമോഷന്റെ ഭാഗമായി ഓൺലൂകേർസ് മീഡിയയുമായി സംസാരിക്കവെ ദുൽഖർ പറഞ്ഞ ഒരു കാര്യം ഏറെ ശ്രദ്ധ നേടുകയാണ്. കുറുപ്പിലെ ദുൽഖറിന്റെ ലുക്ക് കണ്ടപ്പോൾ മമ്മൂട്ടി പണ്ട് അഭിനയിച്ച സാമ്രാജ്യം എന്ന ചിത്രത്തിലെ അലക്സാണ്ടർ എന്ന കഥാപാത്രവുമായി ഒരു സാമ്യം തോന്നിയെന്നും അതുകൊണ്ടു തന്നെ നല്ലൊരു തിരക്കഥ കയ്യിൽ കിട്ടിയാൽ സാമ്രാജ്യം രണ്ടാം ഭാഗമോ അല്ലെങ്കിൽ അതിന്റെ ഒരു റീമേക്കോ ദുൽഖർ ചെയ്യുമോ എന്നായിരുന്നു ചോദ്യം. താൻ ആ ചിത്രത്തിന്റെയും ആ കഥാപാത്രത്തിന്റെയും വലിയ ഒരു ഫാൻ ആണെങ്കിലും അത് റീമേക് ചെയ്യാനോ അതിന്റെ തുടർച്ചയിൽ അഭിനയിക്കാനോ താല്പര്യം ഇല്ലെന്നു പറയുകയാണ് ദുൽഖർ. കാരണം അതൊരു മികച്ച ചിത്രമാണെന്നും അത് അങ്ങനെ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. അതിൽ കേറി കൈ വെച്ച് നന്നാവാതെ പോയാൽ അത്തരമൊരു മികച്ച ചിത്രത്തോട് കാണിക്കുന്ന അനീതിയാവും അതെന്നും ദുൽഖർ സൂചിപ്പിക്കുന്നു. അതിന്റെ രണ്ടാം ഭാഗം പോലെ ഉണ്ണി മുകുന്ദൻ അഭിനയിച്ച ഒരു ചിത്രം നേരത്തെ പുറത്തു വന്നിട്ടുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.