മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള യുവ താരങ്ങളിൽ ഒരാളാണ്.മലയാളം കൂടാതെ തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങളും ചെയ്തു ജനപ്രീതി നേടിയ ഈ നടൻ ഇപ്പോൾ പല പല ഭാഷകളിൽ ആയാണ് തിരക്കിട്ടഭിനയിക്കുന്നതു. തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ദുൽഖർ അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ള മലയാള ചിത്രങ്ങൾ റോഷൻ ആൻഡ്രൂസ് ഒരുക്കിയ സല്യൂട്ട്, ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ കുറുപ്പ് എന്നിവയാണ്. തന്റെ അച്ഛനായ മമ്മൂട്ടിയുടെ വലിയ ആരാധകൻ കൂടിയാണ് താനെന്നു തുറന്നു പറഞ്ഞിട്ടുള്ള ദുൽഖർ, ഒരു പഴയ റേഡിയോ അഭിമുഖത്തിൽ അച്ഛൻ മമ്മൂട്ടിയുടെ കരിയറും ജീവിതവും മാറ്റി മറിച്ച ചിത്രമേതെന്നും വെളിപ്പെടുത്തുന്നു. മമ്മൂട്ടിയുടെ കരിയറും ജീവിതവും മാറ്റി മറിച്ച ചിത്രം ഏതെന്ന ചോദ്യത്തിന് ന്യൂ ഡൽഹി എന്നാണ് ദുൽഖർ മറുപടി പറയുന്നത്. അച്ഛൻ സൂപ്പർ സ്റ്റാർ ആയ ചിത്രം കൂടിയാണ് ന്യൂഡൽഹി എന്നും ദുൽഖർ സൽമാൻ പറയുന്നു.
പരാജയങ്ങളിൽ പെട്ട് മമ്മൂട്ടി സിനിമാ ജീവിതം തന്നെ അവസാനിപ്പിക്കാൻ പോയ സമയത്തു അദ്ദേഹത്തെ ശ്കതമായി തിരിച്ചു കൊണ്ട് വന്ന ചിത്രമാണ് 1987 ഇൽ റിലീസ് ചെയ്ത ന്യൂ ഡൽഹി എന്ന ചിത്രം. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഡെന്നിസ് ജോസഫും നിർമ്മിച്ചത് ജൂബിലി ജോയിയും ആയിരുന്നു. മമ്മൂട്ടിയെ തിരിച്ചു കൊണ്ട് വരണം എന്ന അവരുടെ വാശി ആയിരുന്നു ഈ ചിത്രം സംഭവിക്കാൻ കാരണമായത് എന്ന് അന്തരിച്ചു പോയ രചയിതാവ് ഡെന്നിസ് ജോസഫും അതുപോലെ ചിത്രത്തിന്റെ നിർമ്മാതാവ് ആയ ജൂബിലി ജോയിയും പറഞ്ഞിട്ടുണ്ട്. ഏതായാലും ന്യൂഡൽഹി നേടിയ വിജയത്തോടെ മമ്മൂട്ടി മികച്ച രീതിയിൽ തന്നെ കരിയറിലേക്കു മടങ്ങി വരികയും ആ ചിത്രം മമ്മൂട്ടിയുടെ ജീവിതം തന്നെ മാറ്റി മറിക്കുകയും ചെയ്തു.
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
വമ്പൻ ബഡ്ജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലൂടെ ബോളിവുഡ് താരം കബീർ ദുഹാൻ സിങ്…
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം " തിയേറ്ററുകൾ പ്രദർശന വിജയം നേടുകയാണ്.…
ആഗ്രഹിച്ചത് പുതുവർഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂർ ഇരിക്കൂർ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകൻ അഭിനന്ദ് ശ്രവണ വൈകല്യം…
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
This website uses cookies.