മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യം എന്നും പ്രേക്ഷകർക്കും സിനിമാ പ്രവർത്തകർക്കും അത്ഭുതമാണ്. ഇത്രയും സൗന്ദര്യത്തോടെ ഈ എഴുപത്തിയൊന്നാം വയസ്സിലും എങ്ങനെയാണിരിക്കുന്നതെന്ന് പലപ്പോഴും പലരും അദ്ദേഹത്തോട് ചോദിക്കാറുമുണ്ട്. ഭക്ഷണ നിയന്ത്രണവും വ്യായാമവുമാണ് അതിന്റെ രഹസ്യമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. ഏതായാലും ഇപ്പോൾ അദ്ദേഹത്തിന്റെ മകനും യുവ താരവുമായ ദുൽഖർ സൽമാനും അതുമായി ബന്ധപ്പെട്ട് സംസാരിച്ച കാര്യം ഏറെ ശ്രദ്ധ നേടുകയാണ്. ആർ. ബാൽകി സംവിധാനം ചെയ്ത പാ സിനിമയിൽ അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ച പോലെ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാനുള്ള ഓഫർ വന്നാൽ എന്തായിരിക്കും പ്രതികരണമെന്നാണ് ദുൽഖർ നേരിട്ട ചോദ്യം.
അതിനദ്ദേഹം പറഞ്ഞ ഉത്തരം, അതത്ര വിചിത്രമായ കാര്യമൊന്നുമല്ല എന്നും, തനിക്ക് ഇപ്പോഴേ പ്രായം അറിയാൻ തുടങ്ങി എന്നുമാണ്. തന്റെ നരച്ച താടി കറുപ്പിക്കാൻ താനിപ്പോഴേ മസ്കാര ഒക്കെ ഇട്ട് തുടങ്ങി എന്നും, ഇങ്ങനെ പോയാൽ അധികം വൈകാതെ തന്നെ, വലിയ മേക്കപ്പൊന്നും കൂടാതെ തന്നെ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്ന് ദുൽഖർ പറയുന്നു. പ്രായമാകുന്നത് പ്രകടമാകാതിരിക്കാൻ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് തനിക്കിപ്പോഴും അറിയില്ലെന്നും ദുൽഖർ പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു ഫാൻ എന്ന നിലയിൽ ഒപ്പം അഭിനയിക്കാൻ തനിക്ക് ഏറെ ആഗ്രഹമുണ്ടെങ്കിലും, ആ കാര്യത്തിൽ അന്തിമ തീരുമാനം അദ്ദേഹത്തിന്റെ ആണെന്നും ദുൽഖർ വ്യക്തമാക്കി. തന്റെ കരിയറിനെ കുറിച്ച് അദ്ദേഹം അങ്ങനെ അഭിപ്രായങ്ങൾ ഒന്നും പറയാറില്ലെന്നും പക്ഷെ തന്റെ യാത്രയിൽ അദ്ദേഹം സന്തോഷവാനാണെന്നാണ് ഉമ്മയുമായി സംസാരിക്കുന്നതിൽ നിന്ന് തനിക്ക് മനസ്സിലായതെന്നും ദുൽഖർ പറയുന്നു. ആർ ബാൽകി ഒരുക്കിയ ചുപ് എന്ന ഹിന്ദി ചിത്രമാണ് ദുൽഖർ സൽമാന്റെ അടുത്ത റിലീസ്.
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ…
2022 ൽ മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന…
ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയിൽ ആരംഭിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ആദ്യ…
ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന്…
This website uses cookies.