[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നീതി ഒരു ഭ്രമമാണ്; ദുരൂഹത ഉണർത്തി മെ​ഗാസ്റ്റാറിന്റെ ക്രിസ്റ്റഫർ

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രം ‘ക്രിസ്റ്റഫറി’ന്‍റെ പുതിയ പോസ്റ്റർ പുറത്തെത്തി. ‘ഫോര്‍ ഹിം, ജസ്റ്റിസ് ഈസ് ആന്‍ ഒബ്‌സെഷന്‍’ എന്ന ടാഗ് ലൈനോടെ തോക്ക് കയ്യിലേന്തിയ സ്റ്റൈലിഷ് മെഗാസ്റ്റാറിനെയാണ് പുതിയ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് . 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ഉണ്ണികൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. 2010ൽ പുറത്തിറങ്ങിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

തെന്നിന്ത്യന്‍ താരം വിനയ് റായിയുടെ മലയാള സിനിമയിലേക്കുള്ള പ്രവേശനം കൂടിയാണ് ഈ ചിത്രം. അമല പോൾ, ഐശ്വര്യ ലക്ഷ്മി ,ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ഉദയകൃഷ്‍ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണം ആർ.ഡി ഇല്യൂമിനേഷന്‍സ് ആണ്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.ജസ്റ്റിൻ വർഗീസാണ് ക്രിസ്റ്റഫറിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

webdesk

Recent Posts

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 day ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

This website uses cookies.