യുവ താരം ദുൽകർ സൽമാൻ നായകനായി അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രം ഉടൻ ആരംഭിക്കുന്നു. ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്നാണ്. സിദ്ധാർഥ് എന്ന് പേരുള്ള ഒരു ഐ ടി പ്രൊഫഷനലിനെയാണ് ദുൽകർ സൽമാൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുക.
ഡൽഹിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ പെല്ലിച്ചുട് എന്ന തെലുങ്കു ചിത്രത്തിലൂടെ പ്രശസ്തയായ റിതു വർമയാണ് നായിക ആയി എത്തുന്നത്. . വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തിലെ നായികമാരില്‍ ഒരാളും കൂടിയാണ് റിതു വര്‍മ്മ. ഒരു റൊമാന്റിക് ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന.
വിജയ് മിൽട്ടന്റെ സംവിധാന സഹായി ആയിരുന്നു ഈ ചിത്രം ഒരുക്കുന്ന ദേസിങ് പെരിയ സാമി. വായ് മൂടി പേസുവോം, ഓകെ കണ്‍മണി, സോളോ എന്നിവയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന നാലാമത്തെ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍. ഡൽഹിക്കു പുറമെ ചെന്നൈ, ഗോവ, എന്നിവയാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
ദുൽകർ അഭിനയിച്ച തമിഴ് ചിത്രങ്ങളിൽ മണി രത്‌നം സംവിധാനം ചെയ്ത ഓക്കേ കണ്മണി ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയത്. ദുൽഖറിന്റെ അവസാന തമിഴ് ചിത്രമായ സോളോ ഒരുക്കിയത് ബിജോയ് നമ്പ്യാർ ആണ്. ഈ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ല. സോളോ ഒരു തമിഴ്- മലയാളം ദ്വിഭാഷാ ചിത്രം ആയിരുന്നു. ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രമായ വായ് മൂടി പേസുവോം എന്ന ചിത്രവും സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന പേരിൽ മലയാളത്തിൽ എത്തിയിരുന്നു.
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
This website uses cookies.