മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സീതാ രാമം. തെലുങ്കിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മലയാളം, തമിഴ് ഭാഷകളിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യുന്നുണ്ട്. ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ദുൽഖറും സംഘവും. ഇപ്പോഴിതാ ഇതിന്റെ പുതിയ പ്രമോഷൻ പരിപാടിയിൽ അതിഥിയായി എത്തിയ പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സീതാ രാമം ട്രെയ്‌ലർ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ പ്രഭാസ്, ഇത് വെറുമൊരു പ്രണയ കഥ മാത്രമല്ലെന്നും അതുകൊണ്ട് തന്നെ ഈ ചിത്രത്തിനായി താൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു. അതുപോലെ ദുല്‍ഖര്‍ സല്‍മാന്‍ രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണെന്നും പ്രഭാസ് പറയുന്നു.
മഹാനടി എന്ന തെലുങ്കു ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനം മനോഹരമായിരുന്നുവെന്നും അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറാണെന്നും പ്രഭാസ് കൂട്ടി ചേർത്തു. സീതാ രാമത്തിലെ ദുല്‍ഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ കുറിച്ച് എല്ലാവരും മികച്ച അഭിപ്രായം പറയുന്നത് താൻ കേട്ടുവെന്നും, അത്കൊണ്ട് തന്നെ ഈ ചിത്രം കാണാനായി താൻ കാത്തിരിക്കുകയാണെന്നും പ്രഭാസ് വെളിപ്പെടുത്തി. പ്രണയകഥക്കൊപ്പം യുദ്ധ സീനുകളും ചിത്രത്തില്‍ ഉണ്ടാകുമെന്ന ഫീലാണ് ട്രൈലെർ തന്നതെന്നും അത്കൊണ്ടാണ് ഇതൊരു പ്രണയ ചിത്രം മാത്രമല്ലെന്ന് പറഞ്ഞതെന്നും പ്രഭാസ് വിശദീകരിച്ചു. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന സീതാ രാമം സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്. സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച സീതാ രാമം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ലെഫ്റ്റനെന്റ് റാം എന്ന കഥാപാത്രമായാണ് ഇതിൽ ദുൽഖർ അഭിനയിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.