[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സുകുമാര കുറുപ്പിന്റെ ജീവിത കഥ; ദുൽഖർ സൽമാന്റെ കുറുപ്പ് ചിത്രീകരണം ആരംഭിക്കുന്നു …

യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രമായ കുറുപ്പിന്റെ ചിത്രീകരണം ആരംഭിക്കുന്നു…സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ശ്രീനാഥ് രാജേന്ദ്രൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽകർ സൽമാൻ, സണ്ണി വെയ്ൻ എന്നിവരും സെക്കന്റ് ഷോയിലൂടെ ആണ് മലയാള സിനിമയിൽ എത്തിയത്. സെക്കന്റ് ഷോക്ക് ശേഷം കൂതറ എന്ന ചിത്രം കൂടി സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ മൂന്നാമത്തെ ചിത്രമാണ് കുറുപ്പ്. ഇപ്പോഴും പിടികിട്ടാ പുള്ളി ആയി തുടരുന്ന സുകുമാര കുറുപ്പ് എന്ന കുപ്രസിദ്ധ ക്രിമിനലിന്റെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. ഏകദേശം അഞ്ചു വർഷത്തോളം സമയമെടുത്താണ് ഈ ചിത്രത്തിന്റെ തിരക്കഥയും പ്രീ-പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കിയത് എന്ന് ശ്രീനാഥ് രാജേന്ദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ  പറയുന്നു.

ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചും അതുപോലെ ഇതിൽ ജോലി ചെയ്യുന്ന മറ്റു സാങ്കേതിക പ്രവർത്തകരെ കുറിച്ചുമുള്ള വിവരങ്ങൾ വൈകാതെ പുറത്തു വിടും എന്നും ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു. ചിത്രം ആരംഭിച്ചു എന്ന പ്രഖ്യാപനത്തിനു ഒപ്പം പ്രശസ്ത പോസ്റ്റർ ഡിസൈനർ ആയ സാനി യാസ്  തയ്യാറാക്കിയ ഒരു ഫാൻ മേഡ് പോസ്റ്റർ കൂടി ശ്രീനാഥ് രാജേന്ദ്രൻ പങ്കു വെച്ചിട്ടുണ്ട്. മറക്കാൻ ഉള്ളതല്ല, തിരിച്ചറിയപ്പെടാൻ ഉള്ളതാണ് സത്യം എന്ന ടാഗ് ലൈൻ ആണ് ആ പോസ്റ്ററിൽ ഉള്ളത്. തന്റെ പുതിയ ചിത്രമായ ഒരു യമണ്ടൻ പ്രേമ കഥയുടെ വിജയത്തിന് ശേഷം ദുൽകർ സൽമാൻ ചെയ്യുന്ന മലയാള ചിത്രമാണ് കുറുപ്പ്.  

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.