[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കേട്ട കഥകൾ പ്രതീക്ഷിച്ചപോലെയല്ല ചിത്രങ്ങളായി വന്നത്; തുടർച്ചയായ പരാജയങ്ങളെക്കുറിച്ച് അസ്‌കർ അലി

ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ താരമാണ് അസ്‌കർ അലി. തന്റെ നാലാമത്തെ ചിത്രമായ ജീം ബൂം ബാ അടുത്തിടെയാണ് പ്രദർശനത്തിനെത്തിയത്. തന്റെ ആദ്യ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ പാളിച്ച സംഭവിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അസ്‌കർ അലി വന്നിരിക്കുകയാണ്. സംവിധായകർ കഥ പറഞ്ഞപ്പോൾ ഏറെ രസകരമായി തോന്നിയെന്നും എന്നാൽ സിനിമയായി ചിത്രീകരിച്ച ശേഷം താൻ പ്രതീക്ഷിച്ച നിലവാരം കാണാൻ സാധിച്ചില്ല എന്ന് ഒരു അഭിമുഖത്തിൽ താരം പറയുകയുണ്ടായി. ഇതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലയെന്നും താരം കൂട്ടിച്ചേർത്തു. മൂന്ന് ചിത്രങ്ങൾ അഭിനയിച്ച തനിക്ക് കാമുകി എന്ന ചിത്രം മാത്രമാണ് തൃപ്തിപ്പെടുത്തിയതെന്നും താരം പറയുകയുണ്ടായി.

ഹണീ ബീ 2.5, ചെമ്പരത്തിപ്പൂ എന്നീ ചിത്രങ്ങളെ അപേക്ഷിച്ചു കാമുകിയായിരിക്കും പ്രേക്ഷകർ കൂടുതലും തീയറ്ററുകളിൽ കണ്ട ചിത്രം എന്ന് അസ്‌കർ വ്യക്തമാക്കി. മുൻപ് സംഭവിച്ച പാളിച്ചകൾ ഇനി ആവർത്തിക്കാതെ നല്ലൊരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഒരു വർഷത്തോളം കാത്തിരുന്നതെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. ഇനിയും പ്രേക്ഷകരെ ചൊറിയാൻ പോകരുതെന്ന വ്യക്തമായ ധാരണ തനിക്ക് ഉണ്ടെന്നും ജീം ബൂം ബാ എന്ന സിനിമ തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് താരം അഭിപ്രായപ്പെട്ടു. സംവിധായകൻ രാഹുൽ രാമചന്ദ്രനിൽ നിന്ന് ചോദിച്ചു വാങ്ങിച്ച കഥാപാത്രമാണ് ജീം ബൂം ബയിൽ താൻ അവതരിപ്പിച്ചെതെന്ന് അസ്‌കർ വ്യക്തമാക്കി. മലയാളത്തിൽ അധികമാരും പരീക്ഷിക്കാത്ത ഒരു ജോണർ ആണെന്നും ചിത്രത്തിൽ തനിക്ക് ഏറെ ആത്‍മവിശ്വസം ഉണ്ടെന്നാണ് താരം പറഞ്ഞത്. അഞ്ചു കുര്യനാണ് ചിത്രത്തിൽ നായികാവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ജീം ബൂം ബാ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.