യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രമായ കുറുപ്പിന്റെ ചിത്രീകരണം ആരംഭിക്കുന്നു…സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ശ്രീനാഥ് രാജേന്ദ്രൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽകർ സൽമാൻ, സണ്ണി വെയ്ൻ എന്നിവരും സെക്കന്റ് ഷോയിലൂടെ ആണ് മലയാള സിനിമയിൽ എത്തിയത്. സെക്കന്റ് ഷോക്ക് ശേഷം കൂതറ എന്ന ചിത്രം കൂടി സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ മൂന്നാമത്തെ ചിത്രമാണ് കുറുപ്പ്. ഇപ്പോഴും പിടികിട്ടാ പുള്ളി ആയി തുടരുന്ന സുകുമാര കുറുപ്പ് എന്ന കുപ്രസിദ്ധ ക്രിമിനലിന്റെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. ഏകദേശം അഞ്ചു വർഷത്തോളം സമയമെടുത്താണ് ഈ ചിത്രത്തിന്റെ തിരക്കഥയും പ്രീ-പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കിയത് എന്ന് ശ്രീനാഥ് രാജേന്ദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചും അതുപോലെ ഇതിൽ ജോലി ചെയ്യുന്ന മറ്റു സാങ്കേതിക പ്രവർത്തകരെ കുറിച്ചുമുള്ള വിവരങ്ങൾ വൈകാതെ പുറത്തു വിടും എന്നും ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു. ചിത്രം ആരംഭിച്ചു എന്ന പ്രഖ്യാപനത്തിനു ഒപ്പം പ്രശസ്ത പോസ്റ്റർ ഡിസൈനർ ആയ സാനി യാസ് തയ്യാറാക്കിയ ഒരു ഫാൻ മേഡ് പോസ്റ്റർ കൂടി ശ്രീനാഥ് രാജേന്ദ്രൻ പങ്കു വെച്ചിട്ടുണ്ട്. മറക്കാൻ ഉള്ളതല്ല, തിരിച്ചറിയപ്പെടാൻ ഉള്ളതാണ് സത്യം എന്ന ടാഗ് ലൈൻ ആണ് ആ പോസ്റ്ററിൽ ഉള്ളത്. തന്റെ പുതിയ ചിത്രമായ ഒരു യമണ്ടൻ പ്രേമ കഥയുടെ വിജയത്തിന് ശേഷം ദുൽകർ സൽമാൻ ചെയ്യുന്ന മലയാള ചിത്രമാണ് കുറുപ്പ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.