സെക്കന്റ് ഷോ എന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിലൂടെ ആണ് ദുൽഖർ സൽമാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശ്രീനാഥ് രാജേന്ദ്രന്റെയും ആദ്യ ചിത്രം ആയിരുന്നു സെക്കന്റ് ഷോ. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം ഈ ടീം ഒരിക്കൽ കൂടി ഒന്നിക്കുകയാണ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കുറുപ്പ് എന്ന ചിത്രവുമായാണ് ശ്രീനാഥ് രാജേന്ദ്രൻ- ദുൽഖർ സൽമാൻ ടീം എത്തുന്നത്. കുറുപ്പായി ദുൽഖർ സൽമാൻ തന്നെ അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ദുൽഖർ ആണ്. ഇത് കൂടാതെ ജേക്കബ് ഗ്രിഗറി അഭിനയിക്കുന്ന മറ്റൊരു ചിത്രവും ദുൽഖർ നിർമ്മിക്കുന്നുണ്ട്.
ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട് എന്നാണ് സൂചന. കുറുപ്പിന്റെ ചിത്രീകരണം ഈ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചു. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം അടുത്ത വർഷം ആണ് തീയേറ്ററുകളിൽ എത്തുകയുള്ളൂ. ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോയിലൂടെ തന്നെയാണ് സണ്ണി വെയ്‌നും മലയാള സിനിമയിൽ എത്തിയത്. ദുൽഖർ സൽമാനൊപ്പം സണ്ണി വെയ്‌നും കൂടി ഈ ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിൽ എത്തുമ്പോൾ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതാണ്. തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ, ഹിന്ദി ചിത്രമായ സോയ ഫാക്ടർ എന്നിവയാണ് ദുൽഖറിന്റേതായി ഇനി റിലീസ് ചെയ്യാൻ ഉള്ള സിനിമകൾ. ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്ത ഒരു യമണ്ടൻ പ്രേമകഥയാണ് ഈ വർഷം റിലീസ് ചെയ്ത ഏക ദുൽഖർ സൽമാൻ ചിത്രം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.