മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സീതാ രാമം. ഒരു പ്രണയ ചിത്രമായി ഒരുക്കിയ സീതാ രാമം ഇപ്പോൾ ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിക്കഴിഞ്ഞു. 80 കോടിയോളം ആഗോള ഗ്രോസ് നേടിയ കുറുപ്പായിരുന്നു ദുൽഖർ സൽമാന്റെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റ്. ഇപ്പോൾ കുറുപ്പിനെ മറികടന്നു മുന്നോട്ടു പോവുകയാണ് സീതാ രാമം. ഇത് തന്റെ അവസാനത്തെ പ്രണയ ചിത്രമായിരിക്കുമെന്നും, ഇനി താൻ പ്രണയ ചിത്രങ്ങൾ ചെയ്യില്ലായെന്നും ഈ ചിത്രത്തിന്റെ പ്രമോഷൻ സമയത് ദുൽഖർ സൽമാൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോഴിതാ, റൊമാന്റിക് വേഷങ്ങൾ ഇനിയും ചെയ്യണമെന്ന് ദുൽഖറിനോട് ആവശ്യപ്പെടുകയാണ് ഈ ചിത്രത്തിൽ ദുൽഖറിന്റെ നായികാ വേഷം ചെയ്ത മൃണാൾ താക്കൂർ. റൊമാന്‍സ് നിര്‍ത്തുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ മൃണാൾ, വേണമെങ്കില്‍ ഒരു ബ്രേക്ക് എടുത്തിട്ട് വീണ്ടും റൊമാന്റിക് സിനിമകൾ ചെയ്യണമെന്നാണ് ദുൽഖറിനോട് പറയുന്നത്.
ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മൃണാൾ ഈ പ്രതികരണം നടത്തിയത്. ദുൽഖർ പ്രണയ ചിത്രങ്ങൾ ചെയ്യുന്നില്ല എന്നൊരു തീരുമാനമെടുത്താല്‍ താൻ അപ്സെറ്റാവുമെന്നും തനിക്ക് റൊമാന്‍സ് ഇഷ്ടമാണ് എന്നും മൃണാൾ പറഞ്ഞു. റൊമാന്‍സ് നിര്‍ത്തുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നത് നിർത്തണമെന്നും, അത് തങ്ങളുടെ ഹൃദയം തകർക്കുമെന്നും മൃണാൾ കൂട്ടിച്ചേത്തു. ഏതായാലും താൻ റൊമാന്റിക് ചിത്രങ്ങൾ ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുന്നില്ലെന്നും നല്ല സ്ക്രിപ്റ്റുകള്‍ വരികയാണെങ്കില്‍ റൊമാന്റിക് ചിത്രങ്ങൾ ചെയ്യാൻ തന്നെയാണ് പ്ലാനെന്നുമാണ് ഇപ്പോൾ ദുൽഖർ പറയുന്നത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ അഭിനയിച്ച സീതാ രാമം എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.