ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ഞങ്ങൾ ഒരേ കുടുംബം എന്ന പേരിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖർ ഒന്നിച്ച ഹൃസ്വ ചിത്രം റിലീസ് ചെയ്തത്. ലോക്ക് ഡൌൺ സമയത്തു താരങ്ങൾ തങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ അമിതാബ് ബച്ചൻ, മോഹൻലാൽ, രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി, രൺബീർ കപൂർ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, ദിൽജിത് സിങ്, ശിവരാജ് കുമാർ, സൊനാലി കുൽക്കർണി, പ്രസൂൺജിത് ചാറ്റർജി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഇതിൽ അഭിനയിച്ച ഓരോ അഭിനേതാക്കളും തങ്ങളുടെ മാതൃഭാഷയാണ് ഈ ചിത്രത്തിൽ സംസാരിക്കുന്നതു എന്നതും ശ്രദ്ധേയമാണ്. ഇതിൽ മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന ഭാഗം ഷൂട്ട് ചെയ്ത് അയച്ചു കൊടുത്തിരിക്കുന്നത് യുവ താരവും അദ്ദേഹത്തിന്റെ മകനുമായ ദുൽഖർ സൽമാനാണ് എന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
മോഹൻലാൽ അഭിനയിച്ചിരിക്കുന്ന ഭാഗം ഷൂട്ട് ചെയ്തിരിക്കുന്നത് മകനും താരവുമായ പ്രണവ് മോഹൻലാൽ ആണോയെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. സോണി ടെലിവിഷൻ നെറ്റ്‌വർക്ക് ലിമിറ്റഡുമായി സഹകരിച്ചു പ്രസൂൺ പാണ്ഡെ സംവിധാനം ചെയ്ത ഈ ഹൃസ്വ ചിത്രത്തിന്റെ സംപ്രേക്ഷണത്തിലൂടെയും ഇതിന്റെ സ്പോൺസർമാരിൽ നിന്നും ലഭിക്കുന്ന തുക ഇന്ത്യൻ സിനിമയിലെ ദിവസ വേതനക്കാരായ സാധാരണ തൊഴിലാളികൾക്ക് വേണ്ടി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇതിന്റെ അണിയറപ്രവർത്തകർ. സോണി ടെലിവിഷൻ നെറ്റ്വർക്കിന് കീഴിലുള്ള ചാനെലുകളിലാണ് ഇന്നലെ ഈ ഹൃസ്വ ചിത്രം സംപ്രേക്ഷണം ചെയ്തത്. കോവിഡ് 19 കാലത്തെ അതിജീവിക്കാൻ നമ്മുക്കു കഴിയുമെന്നും എല്ലാവരും ആരോഗ്യം കാത്തു സൂക്ഷിച്ചു കൊണ്ട് വീടിന് പുറത്തിറങ്ങാതെയിരിക്കണമെന്നും ഇതിലൂടെ അമിതാബ് ബച്ചൻ അഭ്യർഥിച്ചു. ഇന്ത്യൻ സിനിമാ ലോകം ഒരു കുടുംബമാണ് എന്നും അദ്ദേഹം പറയുന്നു.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.