യുവതാരങ്ങള്‍ക്കിടയില്‍ ജനപ്രീതി കൂടുതലുള്ള നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ ബോളിവുഡിലേക്കും ചുവടുവെച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം കുഞ്ഞിക്ക. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ‘കര്‍വാന്‍’ എന്ന ചിത്രത്തിലൂടെയാണ് ദുൽഖറിന്റെ ഹിന്ദി അരങ്ങേറ്റം. എന്നാൽ തന്റെ ആദ്യ ഹിന്ദി ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ദുല്‍ഖറിനെ തേടി മറ്റൊരു ബോളിവുഡ് ചിത്രം കൂടി ഒരുങ്ങുന്നതായാണ് സൂചന.
അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രമായ മന്‍മരിസിയാനില്‍ ദുൽഖറും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു ത്രികോണ പ്രണയകഥയായായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം. ആനന്ദ് എല്‍ റായി നിര്‍മിക്കുന്ന ചിത്രത്തില്‍ തപ്സി പന്നുവും വിക്കി കൗശലും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെനാളായി നായകന് വേണ്ടിയുള്ള തിരച്ചിലിന് ശേഷമാണ് അണിയറപ്രവർത്തകർ ദുൽഖറിനെ കണ്ടെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ഹിമാചലില്‍ തുടങ്ങും.
രണ്ട് വര്‍ഷം മുന്‍പ് തന്നെ ആനന്ദ് എല്‍. റായി പ്രഖ്യാപിച്ച ഈ ചിത്രത്തിൽ സമീര്‍ ശര്‍മയെയായിരുന്നു സംവിധായകനായി നിശ്ചയിച്ചിരുന്നത്. ആയുഷ്മാന്‍ ഖുറാന, ഭൂമി പഡ്നേക്കര്‍ എന്നിരായിരുന്നു മുഖ്യ കഥാപാത്രങ്ങൾ. എന്നാൽ പിന്നീട് റായി തീരുമാനം ഉപേക്ഷിക്കുകയും തുടർന്ന് ഈ ചിത്രം അനുരാഗ് കശ്യപിന്റെ കൈകളിൽ എത്തുകയുമായിരുന്നു.
അതേസമയം ‘കർവാനി’ന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ദുൽഖറിനോടൊപ്പം ഇര്‍ഫന്‍ ഖാന്‍, മിഥില പാര്‍ക്കര്‍ എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്. ചിത്രം അടുത്തവർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.