മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ യുവനടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന മലയാള ചിത്രത്തിലൂടെ കടന്നു വരുകയും ചുരുങ്ങിയ കാലം കൊണ്ട് മോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് ദുൽഖർ. അടുത്തിടെ ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. മമ്മൂട്ടി ഏറ്റവും സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രം ഏതാണെന് അവതാരകൻ ദുൽഖറിനോട് ചോദിക്കുകയുണ്ടായി. 2 തലമുറകളിലായി ഒരുപാട് സ്റ്റൈലിഷ് കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് നടൻ മമ്മൂട്ടി. ദുൽഖർ ഒട്ടും തന്നെ ആലോചിക്കാതെ നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്.
സാമ്രാജ്യം എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഏറ്റവും സ്റ്റൈലിഷ് ആയിട്ട് തോന്നിയതെന്ന് അഭിമുഖത്തിൽ ദുൽഖർ സൽമാൻ വ്യക്തമാക്കി. ഒരു ഫാൻ ബോയ് എന്ന നിലയിലാണ് താൻ സാമ്രാജ്യം എന്ന് പറയുന്നതെന്നും അലക്സാണ്ടർ എന്ന കഥാപാത്രത്തിന്റെ താടിയും, സ്യുട്ടും, ഹയർ സ്റ്റൈലും ഏറെ മികച്ചതായിരുന്നു എന്ന് ദുൽഖർ തുറന്ന് പറയുകയായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ലുക്ക് തിരഞ്ഞെടുക്കുക എന്നത് ആരാധകർക്കും സിനിമ പ്രേമികൾക്കും പോലും ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. സാമ്രാജ്യം മുതൽ ഗ്രേറ്റ് ഫാദർ വരെ പകരം വെക്കാൻ സാധിക്കാത്ത സ്റ്റൈലിഷ് വേഷപകർച്ചകളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1990 ൽ ജോമോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു സാമ്രാജ്യം. അലക്സാണ്ടർ എന്ന അധോലോക നായകനായി മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് പ്രകടനത്തിനാണ് സിനിമ പ്രേമികളും ആരാധകരും സാക്ഷിയായത്.
ഫോട്ടോ കടപ്പാട്: Babi Photography
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.