ദുൽഖർ സൽമാന്റെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുരേഷ് ഗോപി, ശോഭന എന്നിവർ വമ്പൻ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. പ്രിയദർശന്റെ മകളായ കല്യാണിയാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. ദുൽഖർ ചിത്രമായ വിക്രമാദിത്യനിൽ ക്ലാപ്പ് ബോയായി അനൂപ് സത്യൻ വർക്ക് ചെയ്തിരുന്നു. അച്ഛനെ കുറിച്ചു പറയാതെയാണ് സെറ്റിൽ അദ്ദേഹം പ്രവർത്തിച്ചതെന്നും അനൂപ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
വിക്രമാദിത്യൻ സിനിമയിൽ പ്രവർത്തിച്ച സമയത്ത് അനൂപ് നൽകിയ നിർദേശങ്ങളും അഭിപ്രായങ്ങളും ദുൽഖറിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. സീനുകളെ കുറിച്ചും അനൂപിനോട് ഇടയ്ക്കിടെ ചോദിക്കാറുണ്ടായിരുന്നു. നീ സത്യനങ്കിളിന്റെ മകനല്ലേയെന്നും എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നും ദുൽഖർ നേരിട്ട് അനൂപിനോട് ചോദിക്കുകയുണ്ടായി. അത് പറഞ്ഞതിന് ശേഷം കിട്ടിയ അടുപ്പം വലുതായിരുന്നു എന്ന് അനൂപ് സത്യൻ അഭിമുഖത്തിൽ വ്യക്തമാക്കി. സിനിമയിലെ പല സീനുകളും വീട്ടിലെ പോലെ തോന്നിയെന്നും അനൂപിന്റെ സംവിധാനത്തിൽ അഭിനയിച്ചപ്പോൾ പല തവണ ഉടക്കും വന്നിരുന്നു എന്ന് ദുൽഖർ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരിക്കുകയാണ്. ഉമ്മയ്ക്ക് അനു ആയിട്ട് ഉടക്കുമ്പോൾ വിഷമമാണെന്നും വീട്ടിലെ കുട്ടിയെ പോലെയാണ് അദ്ദേഹത്തെ കണക്കാകുന്നതെന്ന് ദുൽഖർ വ്യക്തമാക്കി. വെയ്ഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന വരനെ ആവശ്യമുണ്ട് ഫെബ്രുവരി 7ന് കേരളത്തിൽ പ്രദർശനത്തിനെത്തും.
ഫോട്ടോ കടപ്പാട്: Rishaj Mohammed
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.