മലയാളം, തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒരുവിധം എല്ലാ ഭാഷകളിലും തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരം വളരെ ചുരുങ്ങിയ കാലംകൊണ്ട് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് വരെ കരസ്ഥമാക്കി. ഏതൊരു നടന്റെയും സ്വപനം ആയിരിക്കും മണി രത്‌നം സിനിമയിൽ അഭിനയിക്കുക എന്നത്, 2015 ൽ ദുൽഖറിനെ നായകനാക്കി മണി രത്‌നം ഒ.കെ കണ്മണി എന്ന ചിത്രം അണിയിച്ചൊരുക്കുകയുണ്ടായി. ബിഹൈൻഡ് വുഡ്സിന്റെ ഒരു അഭിമുഖത്തിൽ ദുൽഖർ അടുത്തിടെ ഒ.കെ കണ്മണിയെ കുറിച്ചു പരാമർശിക്കുകയുണ്ടായി. ഒ.കെ കണ്മണി മലയാളത്തിൽ ആര് ചെയ്താൽ നന്നായിരിക്കും എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ദുൽഖർ സൽമാൻ നൽകിയത്.
മലയാളത്തിൽ ഒ.കെ കണ്മണി ചെയ്യുകയാണെങ്കിൽ ഫഹദ്- നസ്രിയ ജോടി ആയിരിക്കും കൂടുതൽ നന്നായിരിക്കുക എന്ന് ദുൽഖർ അഭിമുഖത്തിൽ വ്യക്തമാക്കി. നസ്രിയ കുറച്ചും കൂടി ക്യുട്ട് ആണെന്നും സിനിമയിലെ കഥാപാത്രം അൽപം കൂടി ബോൾഡ് ആണെങ്കിലും നസ്രിയ- ഫഹദ് തന്നെയായിക്കും മികച്ചു നിൽക്കുക എന്ന് താരം കൂട്ടിച്ചേർത്തു. തമിഴിൽ ഒ.കെ കണ്മണി ആര് ചെയ്താൽ ആയിരിക്കും നന്നാവുക എന്ന ചോദ്യത്തിനും ദുൽഖർ ഒരു മറുപടി നൽകിയിരിക്കുകയാണ്. ധനുഷ്- ശ്രുതി ഹാസൻ ജോഡി ആയിരിക്കും ആദിത്യ- താര എന്നീ കഥാപാത്രങ്ങൾ മികച്ചതാക്കുക എന്ന് ദുൽഖർ വ്യക്തമാക്കി.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
This website uses cookies.