ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു. ‘ഏഞ്ചൽ നമ്പർ 16’ എന്നാണ് ചിത്രത്തിന്റെ പേര്. സോജൻ ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘എ ട്രൂ സ്റ്റോറി വിത്ത് എ മിത്ത്’ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. സി പി ചാക്കോ കൊല്ലേഗൽ പ്രദ്യുമ്ന നിർമ്മാണം വഹിക്കുന്ന ചിത്രം ആകർഷൻ എന്റർടൈൻമെന്റ്, ചാക്കോസ് എന്റർടൈൻമെന്റ് എന്നീ ബാനറിലാണ് നിർമ്മിക്കുന്നത്. ഡി ആർ ദിഷാലാണ് സഹ നിർമ്മാതാവ്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഥാപശ്ചാത്തലത്തിന്റെ സൂചനയൊന്നും നൽകുന്നില്ലെങ്കിലും ചിത്രം വ്യത്യസ്തമായ ദൃഷ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ടാഗ് ലൈനിൽ നിന്ന് വ്യക്തമാണ്. സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്യാം ശശീധരനാണ് കൈകാര്യം ചെയ്യുന്നത്. ബി കെ ഹരിനാരായണൻ, മനോജ് യാദവ് എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു.
ആക്ഷൻ: പി സി പ്രഭു, കോറിയോഗ്രഫി: വിഷ്ണു ദേവ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കാവനാട്ട്, എക്സിക്യൂട്ടീവ്: നസീർ കരിന്തൂർ, ആർട്ട്: അരുൺ ജോക്സ്, കോസ്റ്റ്യൂം: കുമാർ എടപ്പാൾ, മേക്കപ്പ്: മനു മോഹൻ, പിആർഒ: വാഴൂർ ജോസ്, ഡിഐ: ലിജു പ്രഭാകരൻ, സൗണ്ട് ഡിസൈൻ: അഭിറാം, ആർആർ: സുമേഷ് കെ എ, പബ്ലിസിറ്റി ഡിസൈൻ: അനീഷ് എച്ച് പിള്ളൈ
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.