Dulquer salmaan opens up about his love for cars
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ രംഗ പ്രവേശനം നടത്തിയ താരമാണ് ദുൽഖർ സൽമാൻ. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് വലിയ തോതിൽ ആരാധകരെ താരം സൃഷ്ട്ടിച്ചത്. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും ദുൽഖർ തന്നെയാണ് ഇപ്പോൾ താരം. ദുൽഖർ ആദ്യമായി ഹിന്ദിയിൽ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച കർവാൻ അടുത്തിടെയാണ് തീയറ്ററുകളിൽ പ്രദർശനത്തിയത്. ആകാശ് ഖുറാന സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തെലുഗിൽ പുറത്തിറങ്ങിയ മഹാനടിയെന്ന ചിത്രത്തിലും ജമിനി ഗണേശനായി താരം ഒരുപാട് പ്രശംസകൾ നേടിയിരുന്നു. അഭിനേതാവ് എന്ന നിലയിൽ ഒരുപാട് പ്രശസ്തി നേടിയ ദുൽഖറിന് കാറുകളോട് എന്നും പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ഒഴിവ് സമയങ്ങളിൽ താരം കാറുകളുടെ കൂടെയാണ് കൂടുതൽ സമയം ചിലവിടാറുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തിൽ കാറുകൾ ഏത് ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണോ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് ദുൽഖറിനോട് ചോദിക്കുകയുണ്ടായി.
ഇത്തരം ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനമില്ലന്ന് ദുൽഖർ ആദ്യമേ തന്നെ വ്യക്തമാക്കി. തന്റെ സിനിമകളിൽ കാർ, മോട്ടോർ സൈക്കിൾ, വാൻ തുടങ്ങിയ വാഹനങ്ങൾ കാണാൻ സാധിക്കുമെന്നും കർവാനിലും അത്തരത്തിലുള്ള ഒരു വാഹനമുണ്ടെന്ന് താരം അഭിപ്രായപ്പെട്ടു. അഭിനയത്തിനിടയിൽ ഒരു ഹോബിയായി കാർ പ്രേമം കൊണ്ട് നടക്കുന്നയാളാണ് താനെന്നും ദുൽഖർ സൂചിപ്പിക്കുകയുണ്ടായി. കാറുകളെ കുറിച്ചു വായിക്കാനും പഠിക്കാനും ചെറുപ്പം മുതലേ ഒരുപാട് ഇഷ്ടമുള്ള വ്യക്തിയാണ് താനെന്ന് താരം പറയുകയുണ്ടായി. കാറുകളുമായി തനിക്ക് എന്നും ഒരു പ്രത്യേക ബന്ധമുണ്ടെന്നും പുറത്തൊക്കെ പോകുമ്പോൾ പെണ്കുട്ടികളെക്കാൾ കൂടുതൽ ശ്രദ്ധിക്കുക കാറുകളെയാണന്ന് ദുൽഖർ വ്യക്തമാക്കി. ഭാര്യ അതുകൊണ്ട് വളരെ ഹാപ്പിയാണെന്നും കാറിന്റെ കാര്യത്തിൽ തന്റെ ഒരു സ്ക്രൂ ഓഫ് ആണെന് കൂട്ടുക്കാർ എന്നും പറയാറുണ്ടന്ന് താരം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.