[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആദ്യ ദിനത്തേക്കാളും കളക്ഷൻ നേടി മൂന്നാം ദിവസം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കർവാൻ…

ബോളിവുഡിലെ ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ‘കർവാൻ’. ആകർഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ അന്യ ഭാഷാ ചിത്രം എന്ന നിലയിൽ കേരളത്തിലും വൻ വരവേൽപ്പാണ് കർവാന് ലഭിച്ചത്. ദുൽഖറിനെ കൂടാതെ ഇർഫാൻ ഖാൻ, മിഥില പൽക്കർ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നുണ്ട്. കോമഡി, ഫാമിലി എന്നിയ്‌വ്‌ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു റോഡ് മൂവിയായിട്ടാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. മൃതദേഹം മാറി പോയതിന് തുടർന്ന് ബാംഗ്ലൂറിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യയിലും വിദേശത്തും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ്.

ഇന്ത്യയിൽ ആദ്യ ദിനം മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ട്ടിക്കാൻ സാധിച്ചില്ല. 1.50 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ലഭിച്ചത്, എന്നാൽ രണ്ടാം ദിവസം ആദ്യ ദിനത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കർവാന് സാധിച്ചു. 2.75 കോടിയാണ് ലഭിച്ചത്. സിനിമ പ്രേമികളേയും ആരാധകരെയും ഒരെപ്പോലെ ഞെട്ടിച്ചുകൊണ്ടാണ് മൂന്നാം ദിവസത്തെ കളക്ഷൻ പുറത്തുവന്നിരിക്കുന്നത്. ഞാഴാറായഴ്ച ആയതുകൊണ്ട് കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷൻ പരിശോധിക്കുമ്പോൾ ഏറ്റവും ഉയർന്ന തുക മൂന്നാം ദിവസമാണ് നേടാൻ സാധിച്ചത്, 3.5 കോടി രൂപ സ്വന്തമാക്കി കർവാൻ വിജയകുതിപ്പ് തുടരുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രമായി ഇതുവരെ 7.75 കോടി കർവാന് ലഭിച്ചിരിക്കുന്നത്. ഈ അടുത്ത് പുറത്തിറങ്ങിയ ഹിന്ദി ചിത്രങ്ങളെ അപേക്ഷിച്ചു മികച്ച പ്രകടനം തന്നെയാണിത്. ജി.സി.സി യിൽ നേരത്തെ റിലീസ് ചെയ്ത ചിത്രം അവിടെയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ദുൽഖറിന്റെ അരങ്ങേറ്റ ചിത്രം പ്രേക്ഷകരെ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല എന്ന് തന്നെ വിശേഷിപ്പിക്കാം.

ആകർഷ് ഖുറാനയാണ് കർവാന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോളോയുടെ സംവിധായകൻ ബിജോയ് നമ്പ്യാരാണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. അവിനാഷ് അരുനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അജയ് ശർമ്മയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതീക് ഖുഹാദ്, അനുരാഗ് സൈക്കിയാ, ഇമാദ് ഷാ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇഷ്‌ക മൂവിസിന്റെയും ആർ.എസ്.വി.പി മൂവീസിന്റെയും ബാനറിൽ റോണി സ്ക്രിവാലയുണ് പ്രീതി രതി ഗുപ്‌തയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

11 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

11 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.