തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ഗിരീഷ് എ ഡിക്കൊപ്പം യുവ സൂപ്പർതാരം ദുൽഖർ സൽമാൻ കൈകോർക്കുന്നു എന്ന് വാർത്തകൾ. നസ്‌ലൻ നായകനായി ഒരുങ്ങാൻ പോകുന്ന പ്രേമലു 2 ന് ശേഷമായിരിക്കും ദുൽഖർ സൽമാൻ നായകനായ ചിത്രത്തിലേക്ക് ഗിരീഷ് എ ഡി കടക്കുക എന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള ആദ്യ ചർച്ചകൾ പൂർത്തിയായി എന്നും വിവരങ്ങളുണ്ട്.
ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഗിരീഷ് എ ഡി- ദുൽഖർ സൽമാൻ കൂട്ടുകെട്ടിൽ ഒരു ചിത്രമൊരുങ്ങാനുള്ള ആദ്യ ഘട്ട ചർച്ചകൾ നടന്നു എന്നും, ഇനി അതിന്റെ രചന ഉൾപ്പെടെയുള്ള ഘട്ടങ്ങളാണ് ബാക്കിയുള്ളതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. തിരക്കഥ പൂർത്തിയായതിന് ശേഷം മാത്രമേ ദുൽഖർ ഒരു അന്തിമ തീരുമാനം എടുക്കു എന്നാണ് സൂചന. ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നഹാസ് ഹിദായത്തിന്റെ ചിത്രമാണ് ദുൽഖർ ഉടൻ മലയാളത്തിൽ ചെയ്യാൻ പോകുന്നത്.
അടുത്ത വർഷം ആദ്യം ഈ ചിത്രം ആരംഭിക്കുമെന്നാണ് വാർത്ത. ഇത് കൂടാതെ സൗബിൻ ഷാഹിർ ഒരുക്കാൻ പോകുന്ന ചിത്രം, അമൽ നീരദ് ചിത്രം എന്നിവയും ദുൽഖർ മലയാളത്തിൽ പ്ലാൻ ചെയ്യുന്നുണ്ട്. ഏകദേശം ഒരു വർഷത്തോളമായി ദുൽഖർ മലയാള ചിത്രങ്ങൾ ചെയ്യുന്നില്ല. തെലുങ്ക്, തമിഴ് ഭാഷകളിലാണ് ദുൽഖർ ഈ സമയത്ത് ജോലി ചെയ്തത്. നസ്‌ലൻ- ഗിരീഷ് എ ഡി ടീം ഒരുക്കിയ ഐ ആം കാതലൻ അടുത്ത മാസം റിലീസ് ചെയ്യും. പ്രേമലു 2 ആരംഭിക്കുന്നത് അടുത്ത വർഷമാണ്.
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
This website uses cookies.