[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മണി രത്‌നം മോഹൻലാൽ ആരാധകൻ, താൻ മമ്മൂട്ടിയുടേയും; കാരണം വെളിപ്പെടുത്തി സുഹാസിനി

പ്രശസ്ത തെന്നിന്ത്യൻ നടിയും ഇതിഹാസ തമിഴ് സംവിധായകൻ മണി രത്‌നത്തിന്റെ ഭാര്യയുമായ സുഹാസിനി മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നായികതാരങ്ങളിൽ ഒരാളായിരുന്നു. മലയാളത്തിൽ മനോഹരമായ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്ത് കയ്യടി നേടിയ സുഹാസിനി, ഇപ്പോൾ ജയ് മഹേന്ദ്രൻ എന്ന മലയാളം വെബ് സീരീസിലൂടെ മലയാളത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. അതിന്റെ പ്രമോഷന്റെ ഭാഗമായി ദി ക്യൂ സ്റ്റുഡിയോക്കു നൽകിയ അഭിമുഖത്തിൽ സുഹാസിനി മലയാള സിനിമയെ കുറിച്ചും മോഹൻലാൽ, മമ്മൂട്ടി എന്നിവരോടുള്ള ആരാധനയെ കുറിച്ചും മനസ്സ് തുറന്നു.

തന്റെ വീട്ടിൽ ഭർത്താവ് മണി രത്‌നം കടുത്ത മോഹൻലാൽ ആരാധകനും, താൻ മമ്മൂട്ടി ആരാധികയുമാണെന്ന് സുഹാസിനി വെളിപ്പെടുത്തി. മമ്മൂട്ടിയോട് തനിക്കുള്ള ആരാധനക്ക് കാരണം, താൻ മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ നായികയായിട്ട് ആണെന്നും, അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഗംഭീര പ്രകടനങ്ങൾ അടുത്ത് നിന്ന് കൂടുതലായി കാണാൻ സാധിച്ചത് കൊണ്ടാണെന്നും സുഹാസിനി സൂചിപ്പിക്കുന്നു. ഫാസിൽ ഒരുക്കിയ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിലടക്കം മമ്മൂട്ടിയുടെ മികച്ച പ്രകടനം നേരിട്ട് കാണാൻ സാധിച്ചതും സുഹാസിനി ഓർത്തെടുത്തു.

മമ്മൂട്ടി ഇന്ന് ഇന്റർനാഷണൽ സിനിമകളുടെ ഒരു ലൈബ്രറി ആണെന്നും, അദ്ദേഹത്തിന്റെ കാതൽ, ഭ്രമയുഗം, കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങൾ കാണുമ്പോൾ അമിതാബ് ബച്ചനെയൊക്കെപ്പോലെ മമ്മൂട്ടി ആസ്വദിച്ച് ഓരോ റോളും ചെയ്യുന്ന ഫീലാണ് വരുന്നതെന്നും സുഹാസിനി പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നിവരോട് തങ്ങൾക്ക് വലിയ ആരാധന ഉണ്ടാകാനുള്ള പ്രധാന കാരണം, മലയാള സിനിമകളോടുള്ള തങ്ങളുടെ അതിയായ സ്നേഹവും ബഹുമാനവും കൊണ്ടാണെന്നും സുഹാസിനി കൂട്ടിച്ചേർത്തു. സൈജു കുറുപ്പ് നായകനായ ജയ് മഹേന്ദ്രൻ എന്ന വെബ് സീരിസ് സോണി ലൈവിലാണ് സ്ട്രീം ചെയ്യുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.