മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകരും മലയാള സിനിമാ പ്രേമികളും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ബിലാൽ. അമൽ നീരദ്- മമ്മൂട്ടി കൂട്ട്കെട്ടിൽ ഒരുങ്ങിയ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ഈ ചിത്രം പ്രഖ്യാപിച്ചത് 2017 ലാണെങ്കിലും ഇതുവരെ ഇതിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. ഒരു വമ്പൻ പാൻ ഇന്ത്യൻ ചിത്രമായാണ് അവർ ബിലാൽ പ്ലാൻ ചെയ്യുന്നതെന്നും അതിൽ മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ മറ്റു ചില പ്രധാന താരങ്ങളും ഉണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു. ആദ്യം ഫഹദ് ഫാസിലിന്റെ പേരാണ് പറഞ്ഞു കേട്ടതെങ്കിൽ, ഇപ്പോൾ കേൾക്കുന്നത് മമ്മൂട്ടിയുടെ മകൻ കൂടിയായ ദുൽഖർ സൽമാന്റെ പേരാണ്. എന്നാൽ ഇതേ കുറിച്ച് ചോദിക്കുമ്പോൾ ദുൽഖർ സൽമാൻ പറയുന്നത്, അതിൽ അഭിപ്രായം പറയാനുള്ള കൃത്യമായ ആൾ താനല്ല എന്നും, സംവിധായകനും അതിന്റെ തിരക്കഥയും ആവശ്യപ്പെട്ടാൽ മാത്രമേ തനിക്കതിൽ ഒരു കഥാപാത്രം ഉണ്ടാകു എന്നുമാണ്. അങ്ങനെ സംഭവിച്ചാൽ അതൊരു വലിയ കാര്യമാണെന്നും, പക്ഷെ ആവശ്യമെങ്കിൽ മാത്രമേ അത് സംഭവിക്കു എന്നും ദുൽഖർ കൂട്ടിച്ചേർക്കുന്നു.
എന്നാൽ ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഇതിൽ നടന്റെ റോളിൽ എത്തിയില്ലെങ്കിലും മറ്റൊരു റോളിൽ ദുൽഖർ ഭാഗമാകുമെന്നാണ്. ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായും വിതരണക്കാരനായും ദുൽഖർ എത്തുമെന്നാണ് സൂചന. ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസ് അമൽ നീരദ് പ്രൊഡക്ഷൻസുമായി സഹകരിച്ചാവും ഈ ചിത്രം നിർമ്മിക്കുകയെന്നാണ് വാർത്തകൾ വരുന്നത്. അടുത്ത വർഷം ആദ്യത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും വാർത്തകളുണ്ട്. ഉണ്ണി ആർ, സുഹാസ്, ഷർഫു ടീമായിരിക്കും ഇതിന്റെ തിരക്കഥയൊരുക്കുന്നതെന്നും മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ബഡ്‌ജറ്റുള്ള ചിത്രമായാവും ഇത് പുറത്തു വരികയെന്നുമാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.