മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുറുപ്പ്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. ഇപ്പോൾ കേരളത്തിന് പുറത്തുള്ള ഷെഡ്യൂൾ നടക്കുന്ന ഈ ചിത്രത്തിലെ ദുൽഖറിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ബുൾഗാൻ താടിയുമായി മരണ മാസ്സ് ലുക്കിൽ ആണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ എല്ലാം ആരാധകർ ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്.
ശ്രീനാഥ് രാജേന്ദ്ര ഒരുക്കിയ സെക്കന്റ് ഷോ ആയിരുന്നു ദുൽഖറിന്റെ അരങ്ങേറ്റ ചിത്രം. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ഉള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്. കുറുപ്പ് എന്ന ചിത്രം നിർമ്മിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. ജിതിൻ കെ ജോസ് കഥ രചിച്ച ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഡാനിയൽ സായൂജ് നായർ, കെ എസ് അരവിന്ദ് എന്നിവർ ചേർന്നാണ്. കുപ്രസിദ്ധ പിടികിട്ടാ പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിത കഥ ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നത്. സുകുമാര കുറുപ്പിന്റെ ജീവിതത്തിലെ പല അറിയപ്പെടാത്ത സംഭവങ്ങളും ഈ ചിത്രത്തിലൂടെ പറയുന്നുണ്ട് എന്ന സൂചനയുണ്ട്.
ഒരു മൾട്ടിസ്റ്റാർ ചിത്രം കൂടിയാണ് കുറുപ്പ്. ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് ബോളിവുഡ് താരമായ ശോഭിത ധുലിപാല ആണ്. പാലക്കാടു ആയിരുന്നു ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.