മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം അടുത്ത മാസം പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസ് ആയാവും എത്തുക എന്നാണ് സൂചന. കേരളത്തിൽ മാത്രം നാനൂറോളം സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രം നാലു ഭാഷകളിൽ ആണ് ഒരേ ദിവസം റിലീസ് ചെയ്യുന്നത്. മലയാളം കൂടാതെ, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിൽ ആയാണ് ഈ ചിത്രം ഡബ്ബ് ചെയ്തിരിക്കുന്നത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ എന്നിവർ ചാവേറുകളായി എത്തുന്നു.
ബോളിവുഡ് നടി പ്രാചി ടെഹ്‌ലൻ, മലയാള താരങ്ങളായ അനു സിതാര, കനിഹ, ഇനിയ തുടങ്ങിയവർ ആണ് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ശങ്കർ രാമകൃഷ്ണൻ അവലംബിത തിരക്കഥ രചിച്ച ഈ ചിത്രം ഒരു ഇമോഷണൽ ത്രില്ലർ ആണെന്ന് സംവിധായകൻ പറയുന്നു. ബോളിവുഡിൽ നിന്നുള്ള ശാം കൗശൽ സംഘട്ടനം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രാജ മുഹമ്മദും ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു മനോജ് പിള്ളയും ആണ്. സുദേവ് നായർ, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി, ഇടവേള ബാബു, കവിയൂർ പൊന്നമ്മ, ജയൻ ചേർത്തല, സുരേഷ് കൃഷ്ണ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ബോളിവുഡ് ടീം ആയ സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്നാണ് മാമാങ്കത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. എസ് ബി സതീശൻ ഒരുക്കിയിരിക്കുന്ന വസ്ത്രാലങ്കാരവും അതുപോലെ പി എം സതീഷ്, മനോജ്, എം ഗോസ്വാമി എന്നിവരുടെ പ്രൊഡക്ഷൻ ഡിസൈനും ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട് എന്നത് സോങ് വീഡിയോ, മേക്കിങ് വീഡിയോ എന്നിവയിൽ നിന്നൊക്കെ വ്യക്തമാണ്. എം ജയചന്ദ്രൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.